അർച്ചനയ്ക്ക് വിവാഹ സമ്മാനവുമായി പാലാ പോലീസ് വീട്ടിലെത്തി

New Update

മെയ് 3-ന് കടപ്പാട്ടൂർ മഹാദേവക്ഷേത്രസന്നിധിയിലാണ്, മുരിക്കുമ്പുഴ തിരുതാളിക്കുന്നേൽ അർച്ചനയും മുണ്ടക്കയം പുഞ്ചവയൽ സ്വദേശി  ശ്രീജിത്തുമായുള്ള വിവാഹം.

Advertisment

publive-image

പാലായിലെ  ഒരു അക്കൗണ്ട്സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അർച്ചനയ്ക്ക് ഒരു വിവാഹ സമ്മാനം നൽകണമെന്ന ആഗ്രഹം സ്ഥാപനമുടമ ,  പാലാ സി.ഐ; വി.എ. സുരേഷിനെ അറിയിക്കുകയും കോവിഡിന്റെ പശ്ചാത്തലത്തിൽ  അർച്ചനയുടെ വീട്ടിലേക്ക് പോകാൻ സാഹചര്യമില്ലാത്തതിനാൽ  വിവാഹ സമ്മാനം  അർച്ചനയ്ക്ക് കൈമാറണമെന്ന അപേക്ഷയോടെ  പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പതിവു പട്രോളിംഗിനിടെ മുരിക്കുമ്പുഴയിലെത്തിയ സി.ഐ. സുരേഷ് അർച്ചനയ്ക്ക് സമ്മാനം കൈമാറി. വധൂവരന്മാർക്കും, വിവാഹത്തിൽ പങ്കെടുക്കുന്ന അടുത്ത ബന്ധുക്കൾക്കും അണിയാനുള്ള മാസ്ക്കുകളും  പോലീസിന്റെ സമ്മാനമായി അർച്ചനയ്ക്ക് കൈമാറുകയും ചെയ്തു.  തിരുതാളിക്കുന്നേൽ ഗോപാലകൃഷ്ണൻ - വിമല ദമ്പതികളുടെ മകളാണ് അർച്ചന.

archana marriage gift6
Advertisment