മുംബൈ: ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്.
/sathyam/media/post_attachments/ZNNdnyaEK3lr02HYSKii.jpg)
പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്.തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്ബര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു.
വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്‌നേഹം അര്‍ജുന്‍ കുറിച്ചു.