റിപ്പബ്ലിക് ടി വി മേധാവി അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം

New Update

മുംബൈ : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ ആക്രമണം. സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെയാണ് ഇവരുടെ കാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ സൂചിപ്പിച്ചു. വാഹനത്തില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

Advertisment

publive-image

ആക്രമണത്തില്‍ അര്‍ണാബിനും ഭാര്യ സാമിയ ഗോസ്വാമിക്കും പരിക്കില്ല. അര്‍ണാബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നില്‍ സോണിയാഗാന്ധിയും റോബര്‍ട്ട് വദ്രയുടെ കുടുംബവുമാണെന്നാണ് അര്‍ണാബിന്‍റെ ആരോപണം.

നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തിലാണ് സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചത്. വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു.

arnab goswomy
Advertisment