Advertisment

കോൺഗ്രസ് പ്രസിഡണ്ട് ആകുവാൻ ഏറ്റവും അർഹനായ തരൂരിനെ അതിന് അനർഹനെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നത് എന്തുകൊണ്ട്?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന കോൺഗ്രസിന്റെ വീണ്ടെടുപ്പ് പാർട്ടിക്ക് നഷ്ടപ്പെട്ട അടിത്തറ പുനർ സൃഷ്ടിക്കുവാൻ ആരോഗ്യവും കാഴ്ചപ്പാടും അറിവും ഉള്ള ഒരു നേതൃത്വം അനിവാര്യമാണ്. പതിവുപോലെ ലോക്സഭയിൽ അധിർ രഞ്ജൻ ചൗധരിയെ പാർലമെട്രി പാർട്ടി നേതാവാക്കിയപോലെ കേവലം ആജ്ഞാനുവർത്തികളും രാജാവിനെക്കാൾ വലിയ രാജഭക്തി കാട്ടുന്ന കേവലം നാമ മാത്രമായ പ്രസഡിന്റ് ആണ് വരുന്നതെങ്കിൽ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകും വിധം കോൺഗ്രസ്സ് പാർട്ടി നാമാവശേഷമാകും.

എ കെ ആന്റണിയെ പോലെയുള്ള ആളുകൾ പതിറ്റാണ്ടുകളായി നെഹ്‌റു കുടുംബത്തിന്റെ "ഉപദേശക"

വേഷംകെട്ടി ആടി ഇന്ന് പല സംസ്ഥാനങ്ങളിലും ഇന്ന് പാർട്ടി അന്യംനിന്നുപോകുവാനും ജനം തിരഞ്ഞെടുത്തിട്ടും പാർട്ടി എം എൽ മാർ കൂട്ടമായി ബിജെപി പാളയത്തിൽ എത്തിയതും എല്ലാം ഈ "മുതിർന്ന" നേതാക്കളുടെ പിടിപ്പുകേടായിരുന്നു എന്നതുകൂടി പറയാതെ വയ്യ.

"ഞണ്ടുകളുടെ നാടായ" കേരളത്തിൽ നിന്നും കോൺഗ്രസിന് ഒരു പ്രസിഡണ്ട് അത് അംഗീകരിക്കാൻ കേരളത്തിലെ ചില നേതാക്കൾക്ക് സാധിക്കില്ല. അതിന്റെ പ്രതിഫലനമാണ് ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊരു കോൺഗ്രെസ്സ്കാരനെക്കാൾ വലിയ നെഹ്രുവിയൻ ചിന്താഗതിക്കാരനും രാജ്യത്തിന്റെ ചരിത്രത്തെ ആഴമായി പഠിക്കുകയും അത് ഭയംകൂടാതെ അവതരിപ്പിക്കുകയും അന്തർ ദേശീയ തലത്തിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കുകയും ബിജെപി യുടെ പിന്തിരിപ്പൻ അആശയങ്ങളെ ആധികാരികമായി എതിർക്കുകയും പാർലമെന്റിൽ ഏറ്റവും അധികം ബില്ലുകൾ അവതരിപ്പിക്കുന്നവരിൽ പ്രധാനിയും ഒക്കെയായ ശശി തരൂർ കഴിവുകെട്ടവൻ എന്നുള്ള അഭിപ്രായവുമായി കൊടിക്കുന്നിലിനെ പോലെയുള്ള ചിലർ രംഗത്ത് എത്തിയതും, തന്നോട് തരൂർ അനുവാദം ചോദിച്ചില്ല എന്നുള്ള ആന്റണിയുടെ അഭിപ്രായം വന്നതും.

കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം സത്യത്തിൽ മനസാക്ഷി വോട്ടിനോ അതുമല്ലെങ്കിൽ തരൂരിന് പരോക്ഷമായ പിന്തുണ പ്രഖ്യാപിക്കുകയോ ആണ് വേണ്ടത്. കാരണം ഇന്ത്യൻ ജനത കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്‌ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ബിജെപി യും ഒപ്പം സി പി എം ഉം എതിർത്തിട്ടും സൈബർ ആക്രമണം നടത്തിയിട്ടും ലക്ഷക്കണക്കിന് ആളുകൾ ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുവാൻ കാരണം.

രാഹുൽ ഗാന്ധിയെ മുന്നിൽ നിർത്തി തരൂരിനെ പ്രസിഡണ്ട് ആക്കിയും ഹിന്ദിയുടെ ഹൃദയം തൊട്ടറിയുന്ന ഒരു നേതാവിനെ പാർട്ടി ജനറൽ സെക്രട്ടറി ആക്കിയും ഉശിരോടെ കോൺഗ്രസ്സ് പാർട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ഒപ്പം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കുകയും ചെയ്യുക. കോൺഗ്രസിൽ തലമുറമാറ്റം അത് 80 വയസ് കഴിഞ്ഞവരിലേക്കല്ല, ആരോഗ്യവും ഊർജ്ജസ്വലതയുമുള്ള വ്യക്തികളാണ് നേതൃത്വത്തിൽ എത്തേണ്ടത്.

Advertisment