Advertisment

പിൻകോഡ് 689713, ഒരു ദിവസം 100 മുതൽ 150 വരെ കത്തുകള്‍! അനുഗ്രഹം തേടി അയ്യപ്പന് കത്തുകളുടെ പ്രവാഹം

New Update

publive-image

Advertisment

ഒരു ദിവസം 100 മുതൽ 150 കത്തുകൾ വരെയാണ് ശ്രീ ശബരീശന് ലഭിക്കുന്നത്. നേരിട്ട് ശബരിമലയിൽ പോകാനാകാത്തവരാണ് അവരുടെ നിവേദനങ്ങൾ കത്തുകളിലൂടെ അയ്യപ്പനെ ബോദ്ധ്യ പ്പെടുത്താൻ ശ്രമിക്കുന്നത്.

പോസ്റ്റ് കാർഡ്, എൻവലപ്പ്, എയർ മെയിൽ മുതലായ മാധ്യമ ങ്ങളിലൂടെയാണ് അയ്യപ്പഭക്തർ തങ്ങളുടെ വേവലാതികളും ആവശ്യങ്ങളും അയ്യപ്പനെ അറിയിക്കുന്നത്.

1963 ലാണ് ശബരിമലയിൽ പോസ്റ്റോഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്ത് ഇത് പ്രവർത്തിച്ചിരുന്നില്ല. എന്നാൽ ഇക്കൊല്ലം ആറു മാസം മുൻപാണ് പോസ്റ്റോഫീസ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.

സ്വാമി അയ്യപ്പൻ, ശബരിമല പോസ്റ്റ് ഓഫീസ്, പിൻകോഡ് 689713 ഇതാണ് ശബരിമല പോസ്റ്റ് ഓഫീസിന്റെ അഡ്രസ്സ്.

publive-image

രോഗശമനത്തിനും, സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും, അനുയോജ്യമായ ജീവിതപങ്കാളിയെ ലഭിക്കുന്നതിനുമൊക്കെയാണ് ആളുകൾ കത്തിലൂടെ അയ്യപ്പൻറെ അനുഗ്രഹം തേടുന്നത്. വിവാഹം ,കുട്ടികളുടെ പേരിടീൽ, ഗൃഹപ്രവേശം തുടങ്ങിയവയ്ക്കും അയ്യപ്പനെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകളും ലഭിക്കാറുണ്ട്. കൂടാതെ 10 രൂപ മുതൽ 5000 രൂപവരെ മണി ഓർഡറുകളും ഇവിടെ അയ്യപ്പന് സമർപ്പിക്കാനായി എത്താറുണ്ട്.

ശബരിമല പോസ്റ്റ് ഓഫീസിലെത്തുന്ന കത്തുകൾ ക്ഷേത്രം അധികാരികൾക്ക് കൈമാറും മുൻപ് അവയെല്ലാം അയ്യപ്പവിഗ്രഹത്തിനുമുൻപിൽ സമർപ്പിക്കാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റർ പി.എസ് അരുൺ പറഞ്ഞു. പോസ്റ്റ് മാസ്റ്ററെക്കൂടാതെ മറ്റു മൂന്നു പേർ കൂടി ഇവിടെ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്നും ശബരിമലയിലെ അരവണ ആർക്കും ബുക്ക് ചെയ്യാവുന്നതാണ്. സന്നിധാനത്തുള്ള പോസ്റ്റ് ഓഫീസ് ഇങ്ങനെ ഓൺലൈൻ വഴിയായി ലഭിക്കുന്ന ഓർഡറുകൾ 7 ദിവസത്തിനകം ഇവിടെനിന്നും ആവശ്യക്കാർക്ക് അയച്ചുകൊടു ക്കുന്നു.

publive-image

ശബരിമല സന്നിധാനത്തെ 18 പടികളും ശ്രീ അയ്യപ്പ വിഗ്രഹവും ആലേഖനം ചെയ്‌ത വിലപ്പെട്ട തപാൽമുദ്ര (സീൽ) 1974 മുതലാണ് പോസ്റ്റൽ ഡിപ്പാർട്ടമെന്റ് ഉപയോഗിക്കാൻ തുടങ്ങിയത്. മണ്ഢല മകരവിളക്ക് കാലം കഴിയുമ്പോൾ പോസ്റ്റ് ഓഫീസ് അടയ്ക്കുന്ന തുമൂലം ഈ തപാൽ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ടിന്റെ ലോക്കറിലാണ് സൂക്ഷിക്കുക.

ശബരിമലയെത്തുന്ന ഭക്തർ സന്നിധാനം പോസ്റ്റ് ഓഫീസിൽ നിന്നും സ്വന്തം വീട്ടിലേക്കും ബന്ധുക്കൾക്കും കത്തുകൾ അയക്കുന്നത് പതിവാണ്. അതിനുള്ള പ്രധാനകാരണം കത്തു കളിൽ അയ്യപ്പവിഗ്രഹവും 18 പടികളുമുള്ള തപാൽ മുദ്ര പതിയുന്നു എന്നതാണ്. ഈ കത്തുകൾ അവർ അമൂല്യവും വളരെ പാവനവുമായാണ്‌ സൂക്ഷിക്കുന്നത്. അന്യസംസ്ഥാനക്കാരാനാണ് ഇതിൽ മുന്നിൽ.

-പ്രകാശ് നായര്‍ മേലില

Advertisment