Advertisment

വിശപ്പിനേക്കാൾ , സ്വാതന്ത്ര്യമാണ് വലുത്

New Update

publive-image

Advertisment

വിശപ്പിനേക്കാൾ , സ്വാതന്ത്ര്യമാണ് വലുത്. കർണാടകയിലെ കൊമ്പാരു വന്യജീവി സങ്കേതത്തോട് ചേർന്നുള്ള വിശ്രമകേന്ദ്രത്തിലാണ് സംഭവം നടന്നത്.

ഒരു പുള്ളിപ്പുലി നായയെ പിന്തുടരുകയായിരുന്നു. ജീവരക്ഷാർത്ഥം ഒരു ജനൽ വഴിയാണ് നായ ടോയ്‌ലറ്റിൽ പ്രവേശിച്ചത്. പുറത്തുനിന്നടച്ചിരുന്ന ടോയ്‌ലറ്റിന്റെ അതെ ജനവഴിയാണ് നായയേ പിന്തുടർന്നുവന്ന പുലി യും ടോയ്‌ലെറ്റിൽ കടന്നത്.

നായയും പുലിയും ടോയ്‌ലറ്റിൽ കുടുങ്ങി. പുലിയെ കണ്ട നായ പരിഭ്രാന്തനായി ഒരു മൂലയിൽ നിശബ്ദമായി ഇരുന്നു. കുരയ്ക്കാൻ പോലും ധൈര്യപ്പെട്ടില്ല.

വിശന്ന പുലിക്ക് നായയെ കടിച്ചുകീറി ഭക്ഷണമാക്കാമായിരുന്നു. എന്നാൽ പുലി അതിനുതയ്യാറായില്ല. രണ്ട് മൃഗങ്ങളും ഏകദേശം പന്ത്രണ്ട് മണിക്കൂറോളം വ്യത്യസ്ത കോണുകളിൽ നിശബ്ദരായി ഇരുന്നു. വനം വകുപ്പുദ്യോഗസ്ഥരെത്തി പുലിയെ മയക്കുവെടിവച്ചു പിടികൂടി നായയെ മോചിപ്പിച്ചു.

ഇപ്പോൾ ചോദ്യം, വിശന്നുവലഞ്ഞ പുള്ളിപ്പുലി തൊട്ടടുത്തുണ്ടായിട്ടും എന്തുകൊണ്ട് പിടികൂടി ഭക്ഷിച്ചില്ല എന്നതാണ് ???

വന്യജീവി ഗവേഷകർ ഈ ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.. വന്യജീവികൾ അതിന്റെ സ്വാതന്ത്ര്യത്തെപ്പറ്റി വളരെ സെൻസിറ്റീവ് ആണ്. തങ്ങളുടെ സ്വാതന്ത്ര്യം അപഹരിക്കപ്പെട്ടുവെന്ന് അവർ മനസ്സിലാക്കുമ്പോൾ,പറഞ്ഞറിയിക്കാനാകാത്ത അഗാധമായ ദുഃഖം അവരെ വേട്ടയാടും. അതോടെ അവർ അവരുടെ വിശപ്പും ദാഹവും പൂർണ്ണമായും മറക്കുകയാണ്. ആമാശയത്തിലേക്ക് ഭക്ഷണമെത്തിക്കാനുള്ള പ്രചോദനം തന്നെ ഇല്ലാതാകുന്നു എന്നതാണ്.

ഒരു മനുഷ്യനെന്ന നിലയിൽ നമുക്കും വിവിധ രീതികളിൽ സ്വാതന്ത്ര്യം ആവശ്യമാണ്...... സംസാര സ്വാതന്ത്ര്യം, അഭിപ്രായപ്രകടനം, മതം & വിശ്വാസം, ഭക്ഷണം, ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം.... തുടങ്ങിയവ.

സ്വാതന്ത്ര്യവും സന്തോഷവും തമ്മിൽ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. നാം ആഗ്രഹിക്കുന്ന രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം എന്ന ആശയത്തെ കൂടുതൽ വിശാലമായി നോക്കിയാൽ അത് സന്തോഷവുമായി നഖവും മാംസവും പോലെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. പിന്നെ സന്തോഷത്തിന്റെ രഹസ്യം എന്തെന്നാൽ അത് സ്വാതന്ത്ര്യമാണ്.

Advertisment