Advertisment

പാക്കിസ്ഥാന് കൊള്ളേണ്ടിടത്ത് കൊണ്ടു ! ലാഹോറില്‍ ചെന്ന് ജാവേദ് അക്തര്‍ നടത്തിയത് ' സര്‍ജിക്കല്‍ സ്‌ട്രൈക്ക്' തന്നെ

New Update

publive-image

Advertisment

പ്രസിദ്ധനായ കവി, ബോളിവുഡ് കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ പ്രശസ്തനായ പത്മഭൂഷൺ ജാവേദ് അക്തർ പാക്കിസ്ഥാനെപ്പറ്റി നടത്തിയ അഭിപ്രായപ്രകടനം ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അദ്ദേഹം പാക്കിസ്ഥാനിലെ ലാഹോറിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയതും വിവാദമായിരിക്കുന്നതും.

കഴിഞ്ഞയാഴ്ച ലാഹോറിൽ നടന്ന കവി ഫായിസ് മഹോത്സവത്തിൽ അതിഥിയായി പങ്കെടുത്തുകൊണ്ട് മുംബൈയിൽ നടന്ന 26/11 തീവ്രവാദി ആക്രമണമുൾപ്പെടെയുള്ള വിഷയങ്ങളിൽ പാക്കിസ്ഥാന് നേരെ അവരുടെ മണ്ണിൽനിന്നുകൊണ്ട് ചോദ്യശരം ഒന്നൊന്നായി അദ്ദേഹം തൊടുത്തുവിടുകയായിരുന്നു..

" ഞങ്ങൾ മുംബൈ വാസികളാണ്. ഞങ്ങൾ നേരിട്ടുകണ്ടതാണ് ആ തീവ്രവാദി ആക്രമണം. അവർ നോർവേയിൽ നിന്നോ ഈജിപ്റ്റിൽ നിന്നോ വന്നവരായിരുന്നില്ല. അതിനു നേതൃത്വം നൽകിയവർ ഇന്നും നിങ്ങളുടെ രാജ്യത്ത് സ്വൈരവിഹാരം നടത്തുകയാണ്."

" പാക്കിസ്ഥാൻ അഭിനേതാക്കളും കലാകാരന്മാരും ഇന്ത്യയിൽ വന്നാൽ അവരെ ഇരുകയ്യും നീട്ടിയാണ് ജനം സ്വീകരിക്കുന്നത്. അവരുടെ ഇന്റർവ്യൂ എല്ലാ ചാനലുകളിലും കാണിക്കാറുണ്ട്. നിങ്ങളുടെ പി.ടി.വിയില്‍ ഇന്നു വരെ ഒരിന്ത്യൻ കലാകാരന്റെ ഇന്റർവ്യൂ കാണാൻ കഴിഞ്ഞിട്ടുണ്ടോ ? "

publive-image

" ഇന്ത്യയിൽ നുസ്രത്ത് അലിയുടെ നിരവധി പ്രോഗ്രാമുകൾ നടന്നിട്ടുണ്ട്, മെഹ്ദി ഹസന്റെ ധാരാളം പരിപാടികൾ പല സ്ഥലത്തായി നടന്നിരിക്കുന്നു..എന്നാൽ നിങ്ങളുടെ രാജ്യത്ത് ഇന്നുവരെ ലതാ മങ്കേ ഷ്‌ക്കറുടെ ഒരു പ്രോഗ്രാമെങ്കിലും നടന്നിട്ടുണ്ടോ ? "

"രണ്ടു രാജ്യത്തും സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവർ അധികമാണ്. എന്നാൽ എല്ലാവരും ആ മനസ്ഥിതിയുള്ളവരല്ല. പാക്കിസ്ഥാനിൽ അത്തരക്കാർ കൂടുതലാണ്. എങ്കിലും എനിക്കിവിടെ നിറയെ സ്നേഹവും ആദരവും ലഭിക്കുകയുണ്ടായി. അതിനു നന്ദിയുണ്ട് ."

ജാവേദ് അക്തറുടെ വെട്ടിത്തുറന്ന ഈ അഭിപ്രായങ്ങൾക്കെതിരേ പാക്കിസ്ഥാനിൽ വലിയൊരു വിഭാഗം കടുത്ത അമർഷവും രോഷവും സമൂഹമദ്ധ്യമങ്ങളിൽ വരെ രേഖപ്പെടുത്തുകയാണ്. അവിടുത്തെ ചാനലു കളിൽ ഇത് ഇപ്പോൾ മുഴുനീള ചർച്ചയാണ്. ജാവേദ് ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളെ കണക്കറ്റു പ്രഹരി ച്ചുപോയി എന്നാണവർ പറയുന്നത്. ജാവേദ് അക്തറെ ഇനി പാക്കിസ്ഥാൻ മണ്ണിൽ കാലുകുത്താനനുവദിക്കരുതെന്നാണ് മറ്റൊരു വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

അതേസമയം ജാവേദ് അക്തറിന് അദ്ദേഹത്തിൻ്റെ ഉറച്ച നിലപാടുകളുടെ പേരിൽ ഇന്ത്യയിൽ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അദ്ദേഹം പാക്ക് മണ്ണിൽ നേരിട്ടുപോയി സർജിക്കൽ സ്ട്രൈക്ക് നടത്തയെന്നാണ് ആളുകൾ സമൂഹമദ്ധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുന്നത്.

publive-image

ജാവേദ് അക്തർ, സൽമാൻ ഖാന്റെ പിതാവായ സലീമുമായി ചേർന്ന് കഥയും തിരക്കഥയും സംഭാഷണവു മെഴുതിയ ഷോലെ ബോളിവുഡിലെ മെഗാഹിറ്റ് ചിത്രമായിരുന്നു. അതുപോലെ ജംജീർ, ദീവാർ, സീത ഔർ ഗീത എന്നിവയും ഹിറ്റുകളായിരുന്നു. പിൽക്കാലത്ത് ഗാനരചയിതാവായി മാറിയ അദ്ദേഹം തേജാബ്‌, 1942 എ ലവ് സ്റ്റോറി, ബോർഡർ, ലഗാൻ എന്നീ ചിത്രങ്ങളിലൂടെ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുകയുണ്ടായി. പല തവണ ഫിലിം ഫെയർ പുരസ്‌ക്കാരവും ദേശീയ പുരസ്‌ക്കാരവും കരസ്ഥമാക്കുകയും ചെയ്തു.

2020 ൽ അദ്ദേഹത്തിൻ്റെ സ്വതന്ത്ര ചിന്താഗതിലൂന്നിയ മതേതര നിലപാടുകൾക്ക് അമേരിക്കയിലെ യുക്തി വാദ സംഘടനയുടെ റിച്ചാർഡ് ഡാർക്കിൻസ് അവാർഡും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അവർ ഭീകരവാദത്തിന്റെ ഉപജ്ഞാതാക്കളും അത് മറ്റു രാജ്യങ്ങ ളിലേക്ക് കയറ്റുമതി ചെയ്തവരുമാണ്. പ്രത്യേകിച്ചും ഇന്ത്യ ,അഫ്ഗാനിസ്ഥാൻ , ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലേക്ക്. ഇന്ന് ആ ദുർഭൂതം അവരെത്തന്നെ വേട്ടയാടുകയാണ്. ഈ മൂന്നു രാജ്യങ്ങളും പാക്കിസ്ഥാനുമായി ഇപ്പോൾ നല്ല സൗഹൃദത്തിലുമല്ല. തീവ്രവാദവും സാമ്പത്തിക പാപ്പരത്വവും കൊണ്ട് വീർപ്പുമുട്ടുന്ന പാക്കിസ്ഥാന് ജാവേദ് അക്തർ നൽകിയ ഷോക്ക് ട്രീറ്റ് മെന്റ് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടിരിക്കുകയാണ്.

Advertisment