Advertisment

നിരവധി കാര്യങ്ങള്‍ സരിത വെളിപ്പെടുത്തേണ്ടതുണ്ട്‌ ; സത്യം പുറത്തുപറയാൻ ഭയമുണ്ടാകാം, ഭീഷണിയുണ്ടാകാം പലതരത്തിൽ, അതൊക്കെ അതിജീവിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ ? സരിതയുടെ വാക്കുകൾക്കായി കേരളം കാതോർക്കുകയാണ്

New Update

publive-image

Advertisment

സരിത ഗുരുതരാവസ്ഥയിൽ. നാലുതരം ഗുരുതര മാരക രോഗങ്ങൾ അതും മരണത്തിലേക്ക് നയിക്കാവുന്നവ അവരെ ബാധിച്ചിരിക്കുന്നു. തീർത്തും അവശയും ദുഖിതയുമാണ് അവരിപ്പോൾ. ആരുടെയൊക്കെയോ കയ്യിലെ കളിപ്പാവയായി അരങ്ങുകൾ നിറഞ്ഞാടി ലക്ഷ്യമില്ലാത്ത ജീവിതവും ശരിയായ വഴികാട്ടാനാളുമില്ലാതെ അവർ അനുദിനം ഗർത്തത്തിലേക്ക് തള്ളപ്പെടുകയായിരുന്നു.

പലരും മുതലെടുത്തിട്ടുണ്ടാകാം, പലർക്ക് വേണ്ടിയും അവർ ഒരു ഉപകരണമായി മാറപ്പെടുകയും ചെയ്തിരിക്കാം. പലപ്പോഴും ആപത്തിൽ രക്ഷകരായി രൂപം പൂണ്ട് മുന്നോട്ടുവന്നവരൊക്കെ സ്വാർത്ഥലാഭത്തിനുവേണ്ടി അവരെ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മുതലെടുത്തു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

ഇപ്പോൾ അവർ ആകെ നിരാശയിലാണ്. രോഗത്താലുള്ള കഷ്ടതകൾ മൂലം തനിക്ക് മരിച്ചാൽ മതിയെന്നുവരെ അവര്‍ ഫോണില്‍ വിളിച്ചവരോട് പറയുന്നുണ്ട്. അവരുടെ ഈ ദുരവസ്ഥക്ക് കാരണക്കാർ പലരുണ്ടാകാം. അവരൊന്നും ഈ ആപദ്ഘട്ടത്തിൽ സരിതയെ രക്ഷിക്കാൻ ഒപ്പമുണ്ടായെന്നും വരില്ല.

ചെയ്തുപോയതിലൊക്കെ മനസ്സിൽ ഒരല്പമെങ്കിലും പശ്ചാത്താപഭാരമുണ്ടെങ്കിൽ സരിത ചെയ്യേണ്ടത് :-

രോഗാവസ്ഥയിൽ അവശനായിക്കഴിയുന്ന 79 കാരനായ ഉമ്മൻ‌ചാണ്ടി സാറിനോട് മാപ്പു ചോദിക്കാനുള്ള സന്മനസ്സുണ്ടാകണം.

പങ്കാളിയായിരുന്ന ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയായിരുന്ന രശ്മിയുടെ മരണത്തിൽ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെങ്കിൽ അതെല്ലാം അവർ പുറത്തു പറയണം.

നേതാക്കൾക്കെതിരേ കത്തെഴുതിയതിലുൾപ്പെടെ സരിതയുടെ നീക്കങ്ങൾക്കുപിന്നിൽ ആർ. ബാല കൃഷ്ണപിള്ള, കെ ബി ഗണേഷ്‌കുമാർ എന്നിവർക്ക് എന്തെങ്കിലും റോളുണ്ടായിരുന്നോ ?

ജയിലിൽനിന്നിറങ്ങിയശേഷം ഏതു നേതാവാണ് സംരക്ഷണവും താമസവും ഒരുക്കിയത് ? അതെന്തു കാരണത്താൽ ?

ഗണേഷ് കുമാറിനെപ്പറ്റി സരിതയ്ക്ക് എന്താണ് പറയാനുള്ളത് ? കാരണം വളരെയേറെ ദുരൂഹതകൾ നിങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി പല കോണുകളിൽനിന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.

സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കോടതിയിൽ ആവശ്യപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? ആർക്കുവേണ്ടിയായിരുന്നു ?

തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. നമുക്കുശേഷം നമ്മെയോർത്ത് വേദനപ്പെടാനും തലകുനിക്കാനും കുടുംബത്തിനും മക്കൾക്കും ഇടവരാതിരിക്കണം. അതാണ് ജീവിതത്തിൽ നാം ബാക്കിവച്ചുപോകേണ്ടത്..

പ്രായശ്ചിത്തം ഒരു പരിഹാരമാർഗ്ഗമാണ് അതൊരിക്കലും ഒരു കുറ്റമോ കുറവോ അല്ല. നമ്മുടെ മനസ്സിലെ വൈഷമ്യങ്ങളും ബുദ്ധി മുട്ടുകളും പാടെ ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് പ്രായശ്ചിത്തം.

സത്യം പുറത്തുപറയാൻ ഭയമുണ്ടാകാം, ഭീഷണിയുണ്ടാകാം പലതരത്തിൽ, അതൊക്കെ അതിജീവിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ ?

സരിതയുടെ വാക്കുകൾക്കായി കേരളം കാതോർക്കുകയാണ്.

-പ്രകാശ് നായര്‍ മേലില

Advertisment