Advertisment

കോൺഗ്രസ്സ് വിതച്ചതാണ് കൊയ്യുന്നത് ........!

New Update

publive-image

Advertisment

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച് സിപിഎമ്മും കോൺഗ്രസ്സും തമ്മിൽ ഒത്തുതീർപ്പ് നടത്തിയതിന്റെ ഫലമാണ് കോൺഗ്രസ് അനുഭവിക്കുന്നതെന്ന് 2017 ഒക്ടോബർ 12 ന് അന്ന് എംഎല്‍എ ആയിരുന്ന വി.ടി. ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞിരുന്നത് പലരും മറന്നുകാണില്ല.

അങ്ങനെയെങ്കിൽ ആരാകാം അന്ന് ഒത്തുതീർപ്പിനു വഴങ്ങിയവർ ?

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോ ? ആഭ്യന്തരമന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനോ, രമേശ് ചെന്നിത്തലയോ? അതോ മറ്റേതെങ്കിലും നേതാക്കളോ ?

കോൺഗ്രസ്സ് നേതാക്കൾ ഈ വിഷയത്തിൽ ദീർഘമായ മൗനത്തിലാണ്.

നമുക്കറിയാം ലോകത്തെ നടുക്കിയ 1984 ഡിസംബറിലെ ഭോപ്പാൽ ദുരന്തം. അമേരിക്കൻ കമ്പനിയായിരുന്ന യൂണിയൻ കാർബൈഡിലെ വിഷവാതകച്ചോർച്ചമൂലം ഏകദേശം 16,000 ആളുകൾ കൊല്ലപ്പെടു കയും 50,000 ആളുകൾക്ക് പലതരത്തിൽ വിഷബാധയേൽക്കുകയും 4000 ത്തിലധികം ആളുകൾ സ്ഥിരമായി അംഗവൈകല്യം നേരിടുകയും ചെയ്ത ഈ സംഭവത്തിൽ 5 ലക്ഷത്തിലധികം ജനങ്ങളാണ് കാലാകാലങ്ങളായി പലവിധത്തിൽ ദുരിതം പേറുന്നത്.

അന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശ്രീ അർജുൻ സിംഗ് നിർദ്ദേശിച്ചപ്രകാരം യൂണിയൻ കാർബൈഡ് സിഇഒയും അമേരിക്കൻ സ്വദേശിയുമായിരുന്ന വാറൻ ആൻഡേഴ്‌സണെ അറസ്റ്റ് ചെയ്‌തെങ്കിലും നാലാം ദിവസം അദ്ദേഹത്തെ മോചിപ്പിക്കുകയും അതീവരഹസ്യമായും സുരക്ഷിതനായും അദ്ദേഹം അമേരിക്കയിലേ ക്ക് കടക്കുകയുമായിരുന്നു. പിന്നീട് 29 സെപ്തംബര്‍ 2014 ന് തൻ്റെ 92 മത്തെ വയസ്സിൽ അദ്ദേഹം മരിക്കുംവരെ ഇന്ത്യയിലേക്ക് വരുകയോ കേസ് നേരിടുകയോ ദുരന്തത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.

കൊലയാളിയെന്ന് മുദ്രകുത്തപ്പെട്ട വാറൻ ആൻഡേഴ്സന്റെ പലായനം അന്ന് വലിയ വിവാദവും ചർച്ചയു മായിരുന്നു. ആരോപണങ്ങൾ അധികവും നേരിടേണ്ടിവന്നത് മുഖ്യമന്ത്രിയായിരുന്ന അർജുൻസിംഗായിരുന്നു. അദ്ദേഹം ആ വിഷയത്തിൽ തുടർച്ച യായ മൗനം പാലിച്ചെങ്കിലും 2012 ൽ പുറത്തിറങ്ങിയ തൻ്റെ ആത്മകഥയിൽ (A Grain Of Sand In The Hourglass of Time) എല്ലാ സത്യവും അദ്ദേഹം ലോകത്തോട് തുറന്നുപറ ഞ്ഞു.

അമേരിക്കയുടെ സമ്മർദ്ദത്താൽ കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശം മൂലമാണ് പ്രത്യേക വിമാനത്തിൽ ആന്ഡേഴ്സനെ ഡൽഹിയിലേക്ക് അയച്ചതെന്നും അവിടെനിന്നും കേന്ദ്രസർക്കാർ, സുരക്ഷിതനായി അയാളെ അമേരിക്കയിലേക്ക് കടക്കാനനുവദിച്ചുവെന്നും പുസ്തകത്തിൽ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ഭോപ്പാലിലെ കൂട്ട മനുഷ്യക്കുരുതിയിലും പതിനായിരങ്ങൾ ജീവച്ഛവമായി മാറിയതിലും അമേരിക്കൻ ഭര ണ കൂടം ഒരു ഖേദപ്രകടനം നടത്തുകയോ മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല. ഇന്നും ആ വിഷ വാതകമേൽപ്പിച്ച ആഘാതത്തിന്റെ ദുരന്തസാക്ഷ്യങ്ങൾ അനവധിയുണ്ട്. അംഗവൈകല്യവുമായി ജനി ക്കുന്ന കുഞ്ഞുങ്ങൾ സമൂഹമനസ്സാക്ഷിക്കുമുന്നിലെ ഏറ്റവും വലിയ ചോദ്യചിഹ്നങ്ങളാണ്.

publive-image

ഇതോടൊപ്പം കോൺഗ്രസ് നേതാക്കൾ, വിദേശരാജ്യങ്ങളിലെ നിരവധി വേദികളിൽ ശ്രീ. ശശി തരൂർ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും പ്രസംഗങ്ങളും കേൾക്കണം. യൂട്യൂബിൽ അവയെല്ലാം ലഭ്യമാണ്. ഒരിന്ത്യാക്കാരനെ സംബന്ധിച്ചി =ടത്തോളം ആത്മാഭിമാനം നിറയുന്ന വാക്കുകളും വിവരണങ്ങളുമാണ് വളരെ വസ്തുനിഷ്ടമായി അദ്ദേഹം വിദേശീയർക്ക് മുന്നിൽ നിരത്തുന്നത്.

ഇന്ത്യൻ ജനതയെ അടിച്ചമർത്തി, ഗ്രാമങ്ങളിൽ വരെ കടന്നുചെന്ന് നരനായാട്ടും കൊടും പൈശാചികതയും കാട്ടി സമ്പന്നമായിരുന്ന ഇന്ത്യയുടെ സമ്പത്തുമുഴുവൻ കൊള്ളയടിച്ചു സ്വന്തം പള്ള വീർത്ത ബ്രിട്ടീഷുകാരനറെ തനിനിറം അവരുടെ പിൻതലമുറയ്ക്കുമുന്നിൽ ശശി തരൂർ പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. ബ്രിട്ടൻ സമ്പന്നമായത് ഇന്ത്യൻ ജനതയെ ദരിദ്രമാക്കിയതുമൂലമാണെന്നുവരെ അദ്ദേഹം തെളിവുകൾ നിരത്തി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ നടന്ന പല അമാനവീയ അതിക്രമങ്ങളും അരുംകൊലകളും നമുക്കറിയാത്തതുപോലെ ബ്രിട്ടനിലെ പുതുതലമുറക്കും അറിവില്ല. അവരെ അതൊന്നും പഠിപ്പിക്കാതെ ബ്രിട്ടീഷ് ഭരണകൂടം മറച്ചുവയ്ക്കുകയായിരുന്നു. ഇന്ത്യൻ വനാന്തരങ്ങളിൽ ആദിവാസി സമൂഹങ്ങളെ ബ്രിട്ടീഷ് സേന പലവട്ടം ആക്രമിച്ചതും കൂട്ടക്കുരുതികൾ നടത്തിയതും നാമറിഞ്ഞിരുന്നില്ല. പിൽക്കാലത്ത് പുറത്തുവന്ന വിവരണങ്ങളിലൂടെയും ചില ചരിത്ര രേഖകളിലൂടെയുമാണ് അതൊക്കെ നാമറിയുന്നത്.

publive-image

1919 ഏപ്രിൽ 13 ന് പഞ്ചാബിലെ ജാലിയ വാലാബാഗിൽ ജനറൽ ഡയർ എന്ന ബ്രിട്ടീഷ് നരപിശാച് നടത്തിയ പൈശാചികതയിൽ കൊല്ലപ്പെട്ടത് പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെയുള്ള 400 ൽ അധികം ആളുക ളായിരുന്നു. 2000 പേർക്കാണ് പലതരത്തിൽ പരുക്കേറ്റത്. ലോകമനസ്സാക്ഷിയെത്തന്നെ നടുക്കിയ ആ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്താനോ മാപ്പു ചോദിക്കാനോ ഇന്നുവരെ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായിട്ടില്ല എന്നതും നാമറിയേണ്ടതാണ്. ഇവയെല്ലാം വളരെ കരുത്തുറ്റ ശൈലിയിൽ ശ്രീമാൻ ശശി തരൂർ വിദേശീയർക്കുമുന്നിൽ വിവരിക്കുമ്പോൾ അവരിൽ പലരും അത്ഭുതസ്തബ്ധരായിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്.

അവസാനകാലത്താണെങ്കിലും സത്യം വെളിപ്പെടുത്താനുള്ള ആർജ്ജവം അർജുൻ സിംഗ് കാണിച്ചെങ്കിൽ ബ്രിട്ടീഷ്‌കാരന്റെ നെറികേടുകളും കൊള്ളരുതായ്മകളും അവൻ്റെ നാട്ടിൽച്ചെന്ന് അവരുടെ മുഖത്തുനോക്കി തുറന്നുപറയാനുള്ള തന്റേടം ശശി തരൂരിനുമുണ്ടായി എന്ന കാര്യം പ്രശംസനീയമാണ്.

അതുപോലെ ഇന്നല്ലെങ്കിൽ നാളെ വി ടി ബല്‍റാമിനും ആ സത്യം വെളിപ്പെടുത്തേണ്ടിവരും. ആത്മകഥയി ലൂടെയോ ആത്മമന്ഥനത്തിലൂടെയോ ? കാരണം സത്യം ഒരുനാൾ മറനീക്കി പുറത്തുവരുമെന്ന മഹദ് വചനം തികച്ചും അർത്ഥവത്താണ്. അതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.

വി.ടി ബല്‍റാം അന്ന് പറഞ്ഞതുവച്ചു നോക്കുമ്പോൾ ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഡാലോചന ശരിയായ ദിശയിൽ അന്വേഷിച്ചിരുന്നെങ്കിൽ കേരളരാഷ്ട്രീയത്തിന്റെ ചരിത്രം തന്നെ ഒരുപക്ഷേ മാറി മറിയുവാൻ ഇടയാകുമായിരുന്നു. ഇന്ന് കോൺഗ്രസ് നേരിടുന്ന അവസ്ഥയും അതുമൂലമുളവായതാണ്.

അതുകൊണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിലെ എല്ലാ ഗൂഡാലോചനകളും ഇന്നത്തെ തലമുറയല്ലെങ്കിൽ വരും തലമുറയെങ്കിലും അറിയട്ടെ. കേവലം പദവികൾക്കും അധികാരത്തിനും വേണ്ടി രക്തദാഹികളായ ഒരുപറ്റ മാളുകൾ നടത്തിയ വേട്ടയാടലുകളും അരുംകൊലകളും തുടർന്നുള്ള ഒത്തുതീർപ്പുകളുടെ പിന്നാമ്പുറ കഥകളുമെല്ലാം ചരിത്രത്താളുകളിൽ കറുത്ത ലിപികളാൽ എന്നെന്നേക്കുമായി രേഖപ്പെടുത്തുവാൻ ഇടയാകട്ടെ..

പ്രകാശ് നായര്‍ മേലില

Advertisment