Advertisment

സ്ത്രീയുടെ കബറിടത്തിനു മുകളിൽ പച്ചനിറത്തിലുളള ഇരുമ്പു ഗ്രിൽ ! ഈ പാക് 'കഥ' വ്യാജവാര്‍ത്തയോ ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

പാക്കിസ്ഥാനിൽ ഒരു സ്ത്രീയുടെ കബറിടത്തിനു മുകളിൽ പച്ചനിറത്തിലുളള ഇരുമ്പു ഗ്രിൽ വച്ച് ലോക്ക് ചെയ്തിരിക്കുന്ന ചിത്രവും പോസ്റ്റും ഇന്ത്യയിലും പാക്കിസ്ഥാനിലും മാത്രമല്ല ലോകമെമ്പാടും വൈറലായിരുന്നു, കല്ലറയിൽ അടക്കപ്പെട്ടിരിക്കുന്ന വനിതയെ റേപ്പിൽ നിന്നും സംരക്ഷിക്കാനാണ് കല്ലറയിൽ ഈ ഗ്രിൽ ഘടിപ്പിച്ചിരിക്കുന്നതെന്നായിരുന്നു പോസ്റ്റിലെ വാദം.

ഈ വാർത്ത ഇന്ത്യയിലെ പ്രമുഖ വാർത്താ മാധ്യമങ്ങളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പങ്കിട്ടു. പാക്കിസ്ഥാനിലും അവിടുത്തെ മാദ്ധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പ്രസിദ്ധീ കരിച്ചത്.

ഇതിനോടുള്ള പാക്കിസ്ഥാൻ ജനതയുടെ പ്രതികരണം വളരെ രൂക്ഷമായിരുന്നു. അവർ മതനേതാക്കളെയും അവിടുത്തെ ഭരണകൂടത്തെയും നിശിതമായ ഭാഷയിൽ അപലപിച്ചു. ജീവിച്ചിരിക്കുന്നവർക്ക് മാത്രമല്ല , മരിച്ചവർക്കും പാകിസ്ഥാൻ നരകമാണെന്നായിരുന്നു അവരുടെ പ്രതികരണം.

ഒരു ട്വിറ്റർ യൂസറായ ഹാരിസ് സുൽത്താനാണ് ഈ ചിത്രവും വാർത്തയും ആദ്യം ഷെയർ ചെയ്തത്. ആള്‍ട്ട് ന്യൂസ്‌ നടത്തിയ ഫാക്ട് ചെക്കിൽ വാർത്ത വ്യാജമാണെന്ന് വെളിപ്പെടുത്തിയതോടെ അയാൾ ട്വിറ്ററിൽ നിന്നും പോസ്റ്റ് പിൻവലിച്ച് മാപ്പു ചോദിച്ചു തടിതപ്പി. തുടർന്ന് പല വാർത്താമാദ്ധ്യമങ്ങളും ഈ വാർത്ത പിൻവലിക്കുകയും വശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.

ഇതായിരുന്നു ഹാരിസ് സുൽത്താന്റെ ട്വീറ്റ് " തങ്ങളുടെ സ്ത്രീകളെ അടക്കം ചെയ്തതിന് ശേഷം അവരെ ബലാത്സംഗത്തിൽ നിന്ന് രക്ഷിക്കാൻ ആളുകൾ കുഴിമാടത്തിന് പൂട്ട് ഇടേണ്ടി വരുന്ന തരത്തിൽ പാകിസ്ഥാൻ സമൂഹം ലൈംഗിക രോഗത്തിന് ഇരയായിരിക്കുന്നു.."

publive-image

എന്താണ് ഈ ചിത്രത്തിലെ യാഥാർഥ്യം..?

ഈ ഖബറിസ്ഥാൻ ഹൈദരാബാദിലെ മദനപ്പെട്ട് ഏരിയയിലുള്ള ദാരാബ് ജംഗ് കോളനിയിലെ സലാർ മസ്ജിദി ലുള്ളതാണ്. 70 വയസ്സുള്ള ഒരു സ്ത്രീയുടേതാണ് ഈ കല്ലറ. കല്ലറയുടെ മുകളിൽ ഇരുമ്പ് ഗ്രിൽ ഘടിപ്പിച്ചു ലോക്ക് ചെയ്യാനുള്ള രണ്ടു കാരണങ്ങളാണ്. ഒന്ന് കാലപ്പഴക്കത്തിൽ ഈ കല്ലറ പൊളിച്ച് മറ്റു മൃതദേഹങ്ങൾ അടക്കം ചെയ്യാതിരിക്കുക എന്നതും രണ്ട് ,ഗേറ്റിനു തൊട്ടടു ത്തുള്ള കല്ലറയായതിനാൽ അവിടേക്ക് കയറുന്ന ആളുകൾ ഈ ഖബറിടത്തിൽ ചവിട്ടാതിരിക്കാനും വേണ്ടിയാണ്. മരണപ്പെട്ട സ്ത്രീയുടെ മകനാണ് മസ്ജിദ് കമ്മിറ്റിയുടെ അനുവാദത്തോടെ ഈ ഗ്രിൽ ഘടിപ്പിച്ചത്.

publive-image

ഹാരിസ് സുൽത്താൻ ഇസ്‌ലാം മതം ഉപേക്ഷിച്ച ഒരു യുക്തിവാദി യാണ് എന്ന് പറയപ്പെടുന്നു.

യാഥാർഥ്യം ഇതാണെന്നിരിക്കെ ആ ഖബറിടത്തിലെ ചിത്രം സമൂഹമദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത്‌ ഒരു സമൂഹത്തെയും രാജ്യത്തെയും അപകീർത്തിപ്പെടുത്താൻ നടത്തിയ കുൽസിത ശ്രമം അപലപനീയമാണ്.

അവസാന ചിത്രം - ഹാരിസ് സുൽത്താൻ.


പ്രകാശ് നായര്‍ മേലില

Advertisment