Advertisment

ഒരു ജനതയെ ഇല്ലാതാക്കാൻ ലോകത്തിലെ ഏകാധിപതികൾ ചെയ്യന്ന രീതികൾ ഇതൊക്കെയാണ്. അവരുടെ വിശ്വാസത്തിലും, അവരുടെ ഭക്ഷണത്തിലും, പരമ്പരാഗത ജീവിതശൈലിയിലും മാറ്റം വരുത്തുക. സാവകാശം ആ ജനത ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാവും. അവർ ഇവിടെവരെ എത്തി, സൂക്ഷിക്കണം !

author-image
admin
Updated On
New Update

publive-image

Advertisment

-ഹസ്സൻ തിക്കോടി

ലക്ഷദീപിൽ നിന്ന് കേരളത്തിലേക്ക് 385 കിലോമീറ്റർ, ബേപ്പൂരിൽനിന്നു മലപ്പുറത്തേക്ക് 42 കിലോമീറ്റർ. 2011 -ലെ സെൻസസ് പ്രകാരം അവിടെയുള്ള മൊത്തം ജനസംഖ്യ 64,473, അതായതു 2001നെ അപേക്ഷിച്ചു ആറര ശതമാനം വളർച്ച.

അതിൽ മുസ്ലിംകൾ 62,268 അതായതു 96.58 ശതമാനം. അവരുടെ സാക്ഷരതാ റേഷ്യോ 91.85 ശതമാനവും. ഇതേ സെൻസസ് വർഷത്തിൽ മലപ്പുറത്തേതു 41,12,920 ഉം, വളർച്ച 13.45 ശതമാനവും.

മലപ്പുറത്തിന്റെ വിസ്‌തൃതി 3554 സ്‌ക്വയർ മീറ്ററാണെങ്കിൽ ലക്ഷദീപിന്റേതു 32.62 സ്‌ക്വയർ മീറ്ററാണ്. അടുത്ത സെൻസസ് വരുമ്പോൾ സ്വാഭാവികമായും പത്തു ശതമാനത്തിൽ താഴെ വളർച്ച ഇവിടങ്ങളിൽ പ്രതീക്ഷിക്കാം.

ചുരുക്കി പറഞ്ഞാൽ ഒരുപക്ഷെ മുസ്ലിംകൾ ശാന്തമായും സ്വൈര്യമായും താമസിക്കുന്ന ഭൂമിയിലെ ഒരിടം. അല്ലലുണ്ടെങ്കിലും അസൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും അതൊക്കെ ഉള്ളിലൊതുക്കി ആരോടും പരിഭവം കാണിക്കാതെ തൃപ്തരായി ജീവിക്കുന്ന ഒരു ജനത.

36 ദ്വീപു സമുച്ചയമാണെങ്കിലും എല്ലായിടത്തും ആൾത്താമസമില്ല. സൂര്യൻ ഉമ്മവെക്കുന്ന അതിമനോഹരമായ കടൽത്തീരമാണ് ഇവിടത്തെ പ്രത്യകത. പ്രകൃതി സൗന്ദര്യംകൊണ്ടു മേലാപ്പുകെട്ടിയ ഈ കൊച്ചുനാട്ടിലെ ജനങ്ങള്‍ക്ക് സ്‌നേഹിക്കാൻ മാത്രമേ അറിയൂ.

പാവപ്പെട്ടവരിൽ പാവങ്ങളാണവരിലധികവും. കുറ്റകൃത്യങ്ങൾ റിപ്പോർട് ചെയ്യാത്ത ഒരു പക്ഷെ ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിലൊന്നായിരിക്കും ഈ ദീപ് സമുച്ചയം. ലോകം കോവിഡ് മഹാമാരിയിൽ വീർപ്പുമുട്ടുമ്പോൾ ഈ വർഷം ജനവരി വരെ കോവിഡ് വൈറസ് ഇവിടേയ്ക്ക് എത്തിനോക്കിയിട്ടില്ല.

കോവിഡ് പ്രോട്ടോകോൾ അത്ര കർശനമായി നടപ്പാക്കിയതിനാൽ ഒരു മരണംപോലും ജനവരി വരെ ഉണ്ടായിട്ടില്ല. പക്ഷെ 2021- ജനവരിയോടെ എല്ലാം അട്ടിമറിക്കപ്പെട്ടു. അവരുടെ ശാന്തമായ ജീവിതത്തിൽ ഭരണകൂടം അടിച്ചേൽപ്പിച്ച ചില നിബന്ധനകൾ അശാന്തിയുടെ കാറ്റുവീശിത്തുടങ്ങി.

അവരുടെ പരമ്പരാഗത വിശ്വാസത്തെയും, ഭക്ഷണ രീതിയെയും, ജീവിതോപാധികളെയും, തൊഴിലെടുത്തു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും ഒരു പുതിയ ഭരണാധികാരി ഇല്ലാതാക്കി. ബീഫ് നിരോധം, സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കുക, ക്ഷീരോൽപ്പാതനം നിർത്തലാക്കുക, ഗുണ്ടാ നിയമം കൊണ്ടുവരിക എന്നീ ഭരണ പരിഷ്‌കാരം എന്തിന്റെ പേരിലായാലും പൗരന്റെ വ്യകതി സ്വാതന്ത്ര്യത്തിനുമേലുള്ള നുഴഞ്ഞു കയറ്റമായി മാത്രമേ കാണാൻ പറ്റുള്ളൂ.

ഒരു ജനതയെ ഇല്ലാതാക്കാൻ ലോകത്തിലെ ഏകാധിപതികൾ ചെയ്യന്ന രീതികൾ ഇതൊക്കെയാണ്. അവരുടെ വിശ്വാസത്തിലും, അവരുടെ ഭക്ഷണത്തിലും, പരമ്പരാഗത ജീവിത ശൈലിയിലും മാറ്റം വരുത്തുക. സാവകാശം ആ ജനത ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാവും.

അവരുടെ വാർത്തവിനിമയ ശ്രിംഘല ചുരുക്കും, പുറത്തുനിന്നു അകത്തേക്കോ, അകത്തുനിന്നു പുറത്തേക്കോ പോവാനാവാത്തവിധം അവരെ ദുർബലപെടുത്തും. ഒടുവിൽ അവരുടെ ശരീരം പോലും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കും.

മനുഷ്യന്റെ അവിവേകത്തെ ഒരിക്കലും വിലകുറച്ചു കണ്ടുകൂടാ. ഭരണകൂടങ്ങൾ സ്വന്തം പൗരന്റെമേൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇസ്രായേലി ചിന്തകനും എഴുത്തുകാരനും ചരിത്രകാരനുമായ യുവാൻ നോഹ ഹരീരി ഭരണകൂടങ്ങൾ നടപ്പാക്കാൻ സാധ്യതയുള്ള നിയന്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

“പൗരന്മാർക്ക്മേലുള്ള നിരീക്ഷണം ശക്തമാക്കുന്നുണ്ടെകിൽ അതിനോടൊപ്പം സർക്കാരിന് മേലുള്ള നിരീക്ഷണവും ശക്തമാക്കേണ്ടതുണ്ട്. ഇത്തരം പ്രതിസന്ധികളിൽ സർക്കാർ വെള്ളംപോലെ പണമൊഴുക്കുകയാണ് പതിവ്.

ജനാധിപത്യത്തിൽ പൗരൻ എന്നനിലക്കു പണം എങ്ങോട്ടാണ് പോകുന്നതെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അത് ചോദ്യം ചെയ്യാതിരുന്നാൽ ഈ പണം പോകുന്നത് ഒരു പക്ഷെ

തകർന്നുകൊണ്ടിരിക്കുന്ന വൻകിട കോർപറേറ്റുകളെ രക്ഷിക്കാൻ അവസരമൊരുക്കും”.

നോഹ ഹരീരിയുടെ വീക്ഷണത്തിൽ ഇനിയുള്ള ഭരണകൂടങ്ങൾ പൗരന്മാർക്കുനേരെയുള്ള

നിരീക്ഷണങ്ങൾ കൂടുതൽ ശക്തമാക്കും. അവർ നമ്മുടെ മൊബൈലുകളിൽ പ്രത്യേക ആപ്പുകൾ നിർബന്ധമാക്കും.

നാം എവിടെ പോകുന്നു, ആരെകാണുന്നു, ടെലിവിഷനിൽ എന്ത് പരിപാടികൾ വീക്ഷിക്കുന്നു, ഓൺലൈനിൽ ഏതു വെബ്സൈറ്റുകൾ സന്ദർശിക്കുന്നു എന്നിങ്ങനെയുള്ള പുറമെയുള്ള ലോകത്തു നാം എന്തൊക്കെ ചെയ്യുന്നു എന്നതാണ് “തൊലിപ്പുറമെയുള്ള നിരീക്ഷണത്തിലൂടെ” (Screen survelliance) പരിശോധിക്കുന്നത്.

ഇത് നമ്മുടെ ശരീത്തിനുളിലേക്കു കടന്നുള്ള നിരീക്ഷണമല്ല. എന്നാൽ “അണ്ടർ ദി സ്കിൻ സർവെലിയൻസ്” എന്നത് നിങ്ങളുടെ ശരീത്തിനുള്ളതിൽ എന്ത് സംഭിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ്. നമ്മുടെ ശരീരോഷമാവു മുതൽ ഹൃദയമിടിപ്പും മസ്തിഷ്ക പ്രവർത്തനങ്ങൾ വരെ നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

ഇത്തരം സർവെലിയൻസ് ഉപയോഗിച്ച് മുമ്പില്ലാത്തവിധം ഒരു സമഗ്രാധിപത്യത്തിന്റെ ലോകം സൃഷ്ടിക്കാനാവും. നാം എന്താണ് വായിക്കുന്നതെന്നും, ടെലിവിഷനിൽ കാണുന്നതെന്നും മനസ്സിലാക്കാനായാൽ നമ്മുടെ അഭിരുചി എന്താണെന്നും രാക്ഷ്ട്രീയ നിലപാട് എന്താണെന്നും വ്യക്തിത്വമെന്താണെന്നും മനസ്സിലാക്കാൻ മറ്റൊരാൾക്ക് കഴിയും. ഇതിലൂടെ വളരെ എളുപ്പത്തിൽ അരാജകമായ സമഗ്രാധിപത്യത്തിന്റെ ലോകം സൃഷിടിക്കാനാവും.”

ഭരണകൂടം അടിച്ചേൽപ്പിക്കുന്ന പൊടുന്നനെയുള്ള മാറ്റങ്ങളിലൂടെ ജനങ്ങളെ നിയന്ത്രിക്കാനുള്ള

അവകാശം ഭരണകൂടം കരസ്ഥമാക്കും. സർവ സംവിധാനങ്ങളും ഡിജിറ്റൽ ചെയ്യപ്പെടും. അതോടെ വ്യക്തിയുടെ സ്വകാര്യത ഭരണ സിരാകേന്ദ്രത്തിലിരുന്നു നിയന്ത്രിക്കപ്പെടുമെന്ന

അവസ്ഥ സംജാതമാകും.

2050 ആവുമ്പോഴേക്കും ലോകത്തിലെ പല ജനാതിപത്യ രാജ്യങ്ങളും ഇത്തരം ഡിജിറ്റൽ നിരീക്ഷണത്തിലേക്കു സ്വന്തം ജനതയുടെ സ്വകാര്യതത്തിലേക്കു കടന്നു കയറും.

ലക്ഷദീപിൽ സംഭവിച്ചതു ഒരു തുടക്കം മാത്രമാണോ? ഇത്തരം കടന്നു കയറ്റങ്ങൾ അനതിവിദൂരഭാവിയിൽ ഇന്ത്യയിൽ എവിടെയെങ്കിലും കൊണ്ടുവരുമോ. നൂറു വർഷം പഴക്കമുള്ള ഒരു മുസ്ലിം ആരാധനാലയം ബുൾഡോസർ വെച്ച് തകർത്തത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. അതും കോവിഡ് മഹാമാരിയിൽ രാജ്യം വിറങ്ങലിച്ചു നിൽകുമ്പോൾ.

ടെസ്റ്റ് ഡോസുകൾകൊണ്ട് ഒരു സമൂഹത്തെ നിശ്ശബ്ദരാക്കികൊണ്ടുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നതിന്റെ സൂചനകളാണ് ഇയ്യടുത്തായി നാം കണ്ടുകൊണ്ടിരിക്കുന്നത്. മഹാമാരിയുടെ കാലം കഴിയുന്നതോടെ പൂനയിലെ കേന്ദ്രത്തിൽനിന്നും അവർ ഉയർത്തെഴുന്നേൽക്കും.

ഇപ്പോൾ അവർ പണിപ്പുരയിലാണ്, ഹിറ്റ്ലർ ജൂതന്മാരെ ഉൻമൂലനം ചെയ്ത പൊടിപിടിച്ച പുസ്തകങ്ങൾ വായിക്കുന്ന തിരക്കിലാണ്. നമ്മളൾ ജാഗരൂകരായിരിക്കണം, സൂക്ഷിക്കണം.

-ഹസ്സൻ തിക്കോടി

voices
Advertisment