Advertisment

മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടം ഒരു വലിയ ദുരന്തമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇടപെട്ടില്ല. ഇനിയും ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കട്ടെ - എംപിസിസി സെക്രട്ടറി ജോജോ തോമസ്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

മുംബൈ: മുംബൈ ഹൈയിലുണ്ടായ ബാർജ് ദുരന്തം. ഒരു വലിയ ദുരന്തമാണ്. കോറോണയുടെ ഇടയിലായതിനാൽ ഇതിന് വേണ്ടത്ര മാധ്യമ ശ്രദ്ധയും കിട്ടിയിയെന്ന് തോന്നുന്നുന്നില്ല. കേന്ദ്രസർക്കാരും അതുപോലെ മറ്റ് സംസ്ഥാന സർക്കാരുകളും കാര്യമായി ഗൗരവത്തിൽ ഇടപെട്ടിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് അതാത് സംസ്ഥാന സർക്കാരുകൾ സഹായങ്ങൾ വാഗ്ദാനം ചെയ്യേണ്ടതാണ്.

ഹൈ അലർട് ഉണ്ടായിരുന്നിട്ടു പോലും ഇവരെ രക്ഷപെടുത്താൻ സാധിച്ചില്ലെന്നത് നിരാശാജനകമാണ്. ബാർജ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ആകെ 79 പേരുടെ മൃതദേഹങ്ങളാണ് മോർച്ചറിയിൽ വന്നത്.

മലയാളികളുടെ ഏഴ് മൃതദേഹങ്ങൾ ഉൾപ്പെടെ 46 ബോഡി ബന്ധുക്കൾക്ക് വിട്ടു കൊടുത്തിട്ടുണ്ട്. ആറ് മലയാളികളുടെ സംസ്കാര ചടങ്ങുകൾ നാട്ടിൽ നടന്നു. ഒരാളുടേത് മുംബൈയിൽ നടത്തി. ഇനി ഒരാളുടെ മൃതശരീരമാണ് തിരിച്ചറിയുവാനുള്ളത്. അതിന്റെ ഡിഎന്‍എ സാംപിൾ എടുത്തിട്ടുണ്ട്. പരിശോധന ഫലം വേഗം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

എന്റെ അടുത്ത് ബന്ധപ്പെട്ടവരിൽ ഒരു മലയാളിയെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്. മറ്റ് ഏതെങ്കിലും മലയാളികൾ ഉണ്ടെങ്കിൽ ശ്രദ്ധയിൽപെടുത്തുക. തിരിച്ചറിയാൻ കഴിയാത്ത 33 മൃതദേഹങ്ങൾ ജെ.ജെ. ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

publive-image

ഇതിനായി ഇവർ ജോലിചെയ്തിരുന്ന ഓഫീസുകളുമായി ബന്ധപ്പെടുകയും, വിവരങ്ങൾ ശേഖരിച്ച് അവരവരുടെ ബന്ധുക്കളെ അറിയിക്കുകയും, ഏറ്റവും അടുത്ത ബന്ധുക്കളെ ഇവിടെ എത്തിച്ച് താമസ സൗകര്യങ്ങൾ ഒരുക്കി ഡിഎന്‍എ പരിശോധന നടത്താൻ വേണ്ട നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്.

എത്രയും വേഗം നടപടികൾ പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ

അപകടത്തിൽ പെട്ട പലരും പല കോണ്ട്രാക്ടർമാരുടെ കീഴിൽ ജോലിചെയ്തിരുന്നവരാണ്. കഴിഞ്ഞ കുറേദിവസങ്ങളായി വളരെയധികം ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ഇവിടെ നിൽക്കുന്നത്. പലപ്പോഴും രാവിലെ മുതൽ രാത്രി ഏറെ വൈകിയാണ് നടപടികൾ പൂർത്തിയാക്കി ബോഡി അവരവരുടെ നാടുകളിലേക്ക് അയക്കുന്നത്.

മ്യതശരീരം വെള്ളത്തിൽ കിടന്ന് അഴുകിയ നിലയിലായതിനാൽ ജെ.ജെ. ആശുപത്രിയുടെ മോർച്ചറി പരിസരത്ത് വളരെയധികം ദുർഗന്ധം ഉണ്ടായിരുന്നു. ഡോക്ടർമാരെയും, പൊലീസുകാരെയും, മോർച്ചറി ജീവനക്കാരെയും ഈ അവസരത്തിൽ നമിക്കുന്നു.

വിമാന മാർഗം കൊണ്ടുപോകേണ്ട മൃതദേഹങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം. അതിനായി ആര്‍ടിപിസിആര്‍ നടത്തേണ്ടതുണ്ട്, പോസ്റ്റുമോർട്ടം തുടങ്ങിയ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ഏജൻസിയെ ഏൽപ്പിക്കുന്നത്.

ഇനിയും ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കട്ടെ.

-ജോജോ തോമസ്

(സെക്രട്ടറി, എംപിസിസി)

voices
Advertisment