Advertisment

വാക്സീൻ ഇല്ല, മുൻഗണന മാത്രം ! പ്രവാസി യാത്ര ദുരിതം, മുൻകൂട്ടിയുള്ള നയതന്ത്ര ഇടപ്പെടൽ ആവശ്യം

New Update

publive-image

Advertisment

-പി.കെ അൻവർ നഹ

(യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി)

ക്രൈസിസ്‌ മാനേജ്മെന്റ് നടപടി മാത്രമല്ല ക്രൈസിസ് ഉണ്ടാവാതെ നോക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തം. കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിൽ വ്യാപകമായതിനാൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് ജോലി സ്ഥലത്തേക്ക് തിരിച്ചു പോവാൻ അനുമതിയില്ലാതെ നാട്ടിൽ കഴിയുന്ന പ്രവാസികളാണ്.

വാക്‌സിൻ എടുക്കാത്തവർക്ക് യാത്രാനുമതി നിഷേധിക്കപ്പെടുമെന്നുള്ള ആശങ്കകളുണ്ട്. കേരളത്തിൽ പ്രവാസികൾക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു ഡോസ് വീതം പോലും നൽകാൻ വാക്സിൻ ലഭ്യമല്ല എന്നതാണ് യാഥാർഥ്യം.

ഓർക്കാപ്പുറത്തുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതിൽ പാളിച്ചകൾ ഉണ്ടായാൽ ജനങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയും. എന്നാൽ നയതന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്താതെ ഈ പ്രശ്നം വഷളാക്കുന്നത് ദുരന്തത്തെ വിളിച്ചു വരുത്തലാകും.

കേന്ദ്ര, കേരള സർക്കാരുകൾ വിദേശമന്ത്രാലയം എംബസി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു ഉന്നതതല ധാരണയിലെത്തിയാൽ വാക്സിനേഷൻ എന്ന മാനദണ്ഡം യാത്രയിൽ ഉൾപ്പെടുത്തുന്നതിൽ ഒഴിവാക്കാനാകും.

ചൈന പോലുള്ള രാജ്യങ്ങൾ സന്ദർശന വിസയിൽ ഉള്ളവർക്ക് യുഎഇയിൽ വാക്‌സീൻ സൗകര്യം ഏർപ്പെടുത്തിയ ഉദാഹരണം നമുക്കും മാതൃകയാക്കാവുന്നതാണ്.

നമ്മുടെ നയതന്ത്രരാഹിത്യം മൂലം വരാനിടയുള്ള യാത്രാ നിരോധന നടപടി മുൻകൂട്ടി കണ്ടു നടപടി എടുക്കുന്നിടത്താണ് ഭരണ നേതൃത്വം അംഗീകരിക്കപ്പെടുന്നത്.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണം. പ്രവാസികളും പൗരൻമാർ തന്നെയാണ്.

voices
Advertisment