Advertisment

ലക്ഷദ്വീപ് ജനതയ്ക്ക് എല്ലാ പിന്തുണയും

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-റസിയ പയ്യോളി

സമാധാനത്തിൻ്റെ താഴ് വരയായിരുന്ന ലക്ഷദ്വീപിൻ്റെ പരമ്പരാഗതമായി നടന്നു വന്ന ജീവിതാവസ്ഥ ഏതാനും മാസങ്ങളായി ആകെ പാടെ താറുമാറായി മാറിമറിഞ്ഞിരിക്കുന്നു.

2020 പ്രഫുൽ ഖോദ പട്ടേൽ നിയമിതനായതിന് ശേഷം എന്ന് പറയാതെ വയ്യ.ഡയറിഫാമുകൾ നിർത്തലാക്കി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒട്ടുമിക്കവരേയും പിരിച്ചുവിട്ടു.

ഇക്കാലമത്രയും മദ്യമില്ലാതിരുന്ന ദ്വീപിൽ ടൂറിസത്തിൻ്റെ പേരും പറഞ്ഞ് മദ്യം വിളമ്പി തുടങ്ങി. സ്ക്കൂളുകളിലെ ഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. കന്നുകാലി വളർത്തലിനും നിയന്ത്രണം.

ലക്ഷദ്വീപ് ഡയറി ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഗുജറാത്തിലെ അമൂൽ ഉത്പന്നങ്ങൾ ഇറക്കുകയും അങ്ങനെ അങ്ങനെ മാറ്റങ്ങൾ പലവിധത്തിലാണ്.

പ്രത്യേകിച്ച് കടലും കരയും കനിഞ്ഞ് നൽകുന്ന വിഭവങ്ങളെ ആശ്രയിച്ച്കഴിയുന്ന അവർക്കതൊക്കെ ജീവിതം ദുസ്സഹമാക്കി തീർത്തിരിക്കുന്നു. അങ്ങനെ ദാരിദ്ര്യം കൊടികുത്തി വിശന്നൊട്ടിയ വയറുമായി ലോക് ഡൗൺ പാലിച്ച് വീട്ടിനുള്ളിൽ കഴിയുകയാണവർ.

പൂർണാർത്ഥത്തിൽ പലവിധത്തിലും വേരറുക്കപ്പെട്ട് നിരാലംബമായ അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു എന്ന് ചുരുക്കം. അതും കുറ്റകൃത്യങ്ങൾക്ക് പേരെടുക്കാത്ത ഒരു നല്ല ജനസമൂഹമാണെന്നോർക്കണം.

ഇക്കാലമത്രയും ഒരു കൊലപാതകമാണവിടെ രേഖപ്പെടുത്തിയത്. നൂറ് രൂപയ്ക്ക് വേണ്ടിയും നേരം പോക്കിനും ഇനിയിപ്പൊ കാരണങ്ങളില്ലാതെയും മനുഷ്യനെ കൊല്ലുന്ന ഒരു കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നോർക്കണം.

അതു കൊണ്ട് തന്നെ ഈ വരിഞ്ഞ് മുറുക്കലിൽ അങ്ങേയറ്റംആകുലതകളിലാണവർ കാരണം തൊഴിൽ മേഖല സ്തംഭിച്ചു തുടങ്ങിയല്ലൊ? അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത് അത്തരത്തിൽഅവരുടെ അവകാശങ്ങൾ ഹനിക്കുന്ന തരത്തിലുള്ള നിയമങ്ങളാണ് ദ്വീപ് ഭരണകൂടം നിർമ്മിക്കുന്നത്.

പൈതൃകത്തെയും സംസ്കാരത്തെയും വലിച്ചു കീറുക വഴി ദ്വീപ്ജനതയുടെ ആവാസവ്യവസ്ഥ തന്നെ തകർത്ത് ഉന്മൂലനം ചെയ്യുകയാണ്. രാഷ്ട്രപതിയ്ക്കും പ്രധാനമന്തിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും അവരുടെ നഷ്ടപ്പെട്ട സമാധാനം തിരിച്ച് കൊണ്ട് വരാൻ കഴിയും. അത് കൊണ്ട് തന്നെ പല ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണുയരുന്നത്.

മുപ്പത്തി ഏഴാമത്തെ അഡ്മിനിസ്ടേറ്ററായ പ്രഫുൽ ഖേദ നടപ്പാക്കുന്ന പുതിയ പരിഷ്ക്കാരങ്ങളിൽ ജനത മുട്ടുകുത്തി വീണു കൊണ്ടിരിക്കുകയാണ്. തീരദേശ നിയമത്തിൻ്റെ പേരിൽ മത്സ്യതൊഴിലാളികളുടെ ഷെഡഡുകൾ പൊളിച്ചു മാറ്റിയ രംഗങ്ങൾ ഹൃദയഭേദകം തന്നെ.

ഇത്ഏറ്റവും വലിയ ജനദ്രോഹ പ്രവർത്തിയായി അടയാളപ്പെടുത്താതെ വയ്യ. കാരണം അതിനുള്ളിൽ കിടക്കുന്ന അരിമണികളെ കാണാതെ പോയല്ലൊ. വീഡിയോ ദൃശ്യങ്ങൾ മനസിലാക്കി തരുന്നത് അതൊക്കെയാണല്ലൊ.

ദേശീയ തലത്തിൽ വൻ പ്രക്ഷോപം തന്നെ ഉയർന്ന് ജനം ഒന്നടങ്കം പട്ടേലിനെതിരെ തിരിഞ്ഞിരിക്കുന്നത് ഇക്കാലമത്രയും ദ്വീപ് ജനത നയിച്ച ജീവിതത്തിൻ്റെ പവിത്രത കൂടി വലിയ കാരണമാണ് എന്നോർക്കണം. ചെറുതും വലുതുമായ 36 ദ്വീപുകൾ ഉൾക്കൊള്ളുന്ന ലക്ഷദ്വീപിൽ പത്തെണ്ണത്തിൽ മാത്രമാണ് ജനവാസം.

ഭരണഘടന കനിഞ്ഞു നൽകിയ മൗലികാവകാശത്തെ അനുവദിച്ച് കൊടുക്കും വരേയും പ്രക്ഷോപം തുടർന്ന് കൊണ്ടിരിക്കും. ഇന്ത്യയിലെ ഏറ്റവും ശാന്തമായ പ്രദേശമെന്നാണ് ഐക്യ രാഷ്ട്രസഭ ലക്ഷദ്വീപിനെ അടയാളപ്പെടുത്തുന്നത്.

അതെ സ്വന്തം മേൽവിലാസത്തിൽ ഊറ്റം കൊള്ളുന്നവരാണവർ ഇതിൽ പരം ഒരു ജനതയ്ക്കെന്ത് വേണം ഭരണ കർത്താവ് ആ ദേശത്തിൻ്റെ സാംസ്കാരിക പൈതൃക പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വിധം ചേർന്ന് നിൽക്കണം.എന്നാൽ അടുത്ത തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് മറ്റൊരാൾ വേണ്ടെന്ന ശബ്ദമുയരുന്നത് കേൾക്കാം.

അടിയന്തിരമായി പട്ടേലിനെ തിരിച്ച് വിളിച്ച് ദ്വീപ് ജനതയോട് ചേർന്ന് നിൽക്കുന്ന ഒരാളെ നിയമിക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ ദേശസ്നേഹിയും നിലനിൽപ്പിനായി ജനാധിപത്യ പ്രതിഷേധമാണു യരേണ്ടത്.

ഒരു നല്ല ഭരണാധികാരി ദേശത്തിൻ്റെ ലാഭം കൊയ്യുകയല്ല അവിടുത്തെ ജനങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും മുഖവിലക്കെടുക്കുകയും അത് നിവർത്തിച്ച് കൊടുക്കുകയുമാണ് വേണ്ടത്.

ഒരു തരം കവർച്ച സ്റ്റൈൽ എല്ലാ ഭാഗങ്ങളിലും വന്നു കഴിഞ്ഞു - കേരളവുമായി വളരെ അടുപ്പമുള്ളവരാണ് ദ്വീപ് ജനത അത് കൊണ്ടാണ് കുടുംബസന്ദർശനം പോലെ ഇടയ്ക്കിടെ ഈ കേരളത്തിലെത്തുന്നത്... മാത്രമല്ല അവർക്ക് പലതിനുമുള്ള ആശ്രയം കൂടിയാണ് കേരളം.

ഈ അപകടകരമായ അവസ്ഥ മാറിയില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കാം, അത് വരേയും ശാന്തമായൊഴുകിയ ഒരു നദിയായിരുന്ന "ലക്ഷദ്വീപ് " കേരളത്തോട് തൊട്ട് ചേർന്ന് കിടക്കുന്നദേശമെന്ന നിലയിൽ നമുക്കെന്നും വേണ്ടപ്പെട്ടതാണ് ലക്ഷദ്വീപ്.

എല്ലാ വിധത്തിലുംഅവർ വലിയ ഭീതിയിലാണ്.ആയതിനാൽ ഈ സാംസ്കാരിക അധിനിവേശത്തിന് എതിരെ പൊരുതാം നമുക്ക് ഒന്നിച്ച് നിന്നു കൊണ്ട്...

-റസിയ പയ്യോളി

voices
Advertisment