Advertisment

വോട്ട് വ്യാപാരത്തിന്റെ അപാരസാധ്യത മനസ്സിലാക്കിയ കേരളത്തിലെ ബിജെപി നേതാക്കൾ പാർട്ടിയെ വിറ്റ് തടിച്ച് കൊഴുക്കുന്നു. ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ കേരളത്തിലെ ബിജെപി നേതാക്കൾ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കും !

author-image
സത്യം ഡെസ്ക്
New Update

-തിരുമേനി

Advertisment

publive-image

കേരളത്തിലെ ബിജെപി നേതാക്കൾക്ക് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ജയിക്കാൻ ഉള്ളതല്ല. മറിച്ച് വോട്ട് വ്യാപാരം നടത്തി കീശ വീർപ്പിക്കാൻ ഉള്ളതാണ്. അവർക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ താൽപര്യവുമില്ല.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായാൽ മൂന്ന് രീതിയിൽ അവർ പണമുണ്ടാക്കും. കേന്ദ്രഭരണത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഫണ്ട് പിരിച്ച് നല്ല തുക സമാഹരിക്കും. തിരഞ്ഞെടുപ്പ് ചിലവിലേക്കായി ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന തുകയിൽ നിന്ന് നല്ലൊരു പങ്ക് അടിച്ച് മാറ്റും.

മൂന്നാമത്തേതാണ് വോട്ട് കച്ചവടം. ലക്ഷങ്ങൾ വാങ്ങി ബിജെപി വോട്ടുകൾ മറിച്ച് കൊടുക്കും. എങ്ങിനെയുണ്ട് കേരളത്തിലെ ബിജെപി നേതാക്കളുടെ ബുദ്ധി. സംശയമുണ്ടെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനിടക്ക് സംസ്ഥാന, ജില്ലാ നേതാക്കളുടെ സാമ്പത്തിക വളർച്ച നോക്കിയാൽ അറിയാം.

കേരളത്തിൽ ഇടത് മുന്നണിയോ യുഡിഎഫോ ഇത്രയും മലീമസമായ രാഷ്ട്രീയം കളിക്കുന്നില്ല. രാഷ്ട്രീയം അവലോകനം ചെയ്യുന്നവർ ചിന്തിക്കും - ബിജെപി ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്ന് രണ്ട് സീറ്റ് കിട്ടുമായിരുന്നു എന്ന്. എന്നാൽ ബിജെപിക്കാർ മത്സരിക്കുന്നത് ജയിക്കാനല്ല. അവർക്ക് ജയിക്കണമെന്നുമില്ല.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നോക്കൂ. മിക്കവാറും മണ്ഡലങ്ങളിൽ പണം വാങ്ങി ബിജെപി വോട്ടുകൾ ഇടത് സ്ഥാനാർത്ഥികൾക്ക് മറിച്ചു കൊടുത്തു. പാലാ പോലെയുള്ള അപൂർവം ചില മണ്ഡലങ്ങളിൽ പണം വാങ്ങി യുഡിഎഫിന് മറിച്ചു കൊടുത്തു.

പലയിടത്തും ബിഡിജെഎസ് ആണ് ഇടനില നിന്നത്. വർക്കലയിൽ 20 ലക്ഷം രൂപയ്ക്കാണ് വോട്ട് മറിച്ച് വിറ്റത്. ചേർത്തല, കഴക്കൂട്ടം, അമ്പലപ്പുഴ തുടങ്ങി പല മണ്ഡലങ്ങളിലും ഇത് തന്നെ നടന്നു.

ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണ്.

കേരള ജനതക്ക് ബിജെപിയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

കേരളം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി. മുരളീധരൻ കേരളത്തിന് സഹായകരമായ യാതൊരു നിലപാടും എടുത്തിട്ടില്ല എന്നത് തികച്ചും നിരാശാജനകമാണ്. രാഷ്ട്രീയം പറയുന്നുവെന്നല്ലാതെ അദ്ദേഹം മറ്റൊന്നും ചെയുന്നില്ല.

ഇടക്കാലത്ത് ബിജെപിക്ക് കേരളത്തിൽ നല്ല വളർച്ച ഉണ്ടായി എന്നത് വസ്തുതയാണ്. അവർ തന്നെ അത് കളഞ്ഞ് കുളിച്ചു. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ബിജെപി ഈ നിലപാട് എടുത്തതെങ്കിൽ അതുകൊണ്ട് ഇല്ലാതായത് അവർ തന്നെയാണ്.

രാഷ്ട്രീയ ബുദ്ധി തീരെ ഇല്ലാത്ത കെ. സുരേന്ദ്രനെപ്പോലെ ഒരു അധ്യക്ഷനെ വച്ച് കേരളത്തിൽ അധികകാലം ബിജെപിക്ക് മുമ്പോട്ട് പോകാനാവില്ല. രണ്ട് മണ്ഡലത്തിൽ മത്സരിച്ച് രണ്ടിലും തോറ്റ കെ. സുരേന്ദ്രൻ പാർട്ടിക്ക് ബാധ്യതയാണ്.

കുമ്മനം രാജശേഖരനെപ്പോലെയുള്ള സത്യസന്ധരായ നേതാക്കൾ പാർട്ടി വിട്ട് മറ്റെന്തെങ്കിലും നോക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അദ്ദേഹത്തേയും ഇവർ വ്യാപാരം നടത്തും. ബിജെപിയുടെ ഇത്തരം പ്രവൃത്തി മൂലം കേരളത്തിൽ ആർഎസ്എസും നാണം കെട്ടിരിക്കുകയാണ്.

ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ കേരളത്തിലെ ബിജെപി നേതാക്കൾ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിക്കും.

voices
Advertisment