നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/cVKAWGU1xhPGbGY0Kvys.jpg)
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ രണ്ടു സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടു പേര്‍ മരിച്ചു. പാപും പരെ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
Advertisment
ഇറ്റാനഗറിലെ മൊഡിറിജോ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലിലും നാലു പേര്‍ മരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പെമ ഖണ്ഡു എന്നിവര്‍ അനുശോചിച്ചു.
ഉരുള്‍പൊട്ടലില്‍ ചിലര്‍ മരിച്ചെന്ന വാര്‍ത്ത സങ്കടമുളവാക്കുന്നതായും മരിച്ചവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ചിന്തയെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us