ദേശീയം

സര്‍ക്കാര്‍ ജീവനക്കാര്‍ വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ ശമ്പളമില്ല; നിര്‍ണായക പ്രഖ്യാപനവുമായി അസം

നാഷണല്‍ ഡസ്ക്
Monday, June 21, 2021

വൈദ്യുതി ബില്‍ അടച്ചെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം നല്‍കാവൂ എന്ന ആവശ്യവുമായി അസം വൈദ്യുതി വിതരണ കമ്പനി. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും ഇത് സംബന്ധിച്ച്‌ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ കത്ത് എഴുതിയിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശര്‍മ്മ ജൂണ്‍ ആറിന് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജിംഗ് ഡയറക്ടറുടെ നടപടി. ജീവനക്കാര്‍ വൈദ്യുതി ബില്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ശമ്പളം നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

ശമ്പള ബില്‍ മാറുന്ന ജൂണ്‍ 30ന് മുമ്പ് എല്ലാ ജീവനക്കാരും വൈദ്യുതി കുടിശ്ലിക ഇല്ല എന്നതിന്റെ രേഖ നല്‍കാനാണ് പറയുന്നത്. വൈദ്യുതി ബില്‍ അടച്ചതിന്റെ രസീതിന്റെ കുടിശ്ശിക ഇല്ല എന്ന് കാണിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നത് ആണെന്നും കത്തില്‍ പറയുന്നു.

×