അസം പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ച് മിസോറാം; മിസോറാമിലേക്ക് യാത്ര ചെയ്യരുതെന്ന് ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് റദ്ദാക്കുമെന്ന് അസം; അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ഇരുസംസ്ഥാനങ്ങളും

New Update

publive-image

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളും ശ്രമം ഊര്‍ജ്ജിതമാക്കി. സംഘർഷ മേഖലകളിലേക്കു സുരക്ഷാസേനയെ അയയ്ക്കില്ലെന്നു രണ്ടു സംസ്ഥാനങ്ങളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ട്.

Advertisment

കഴിഞ്ഞ മാസമുണ്ടായ സംഘർഷം ലഘൂകരിക്കാൻ നടത്തിയ ആദ്യ ചർച്ചയിലാണ് ഇരു സംഅതിർത്തിയിലെ സംഘർഷത്തിൽ 6 അസം പൊലീസുകാർ കൊല്ലപ്പെട്ടതിൽ ആദ്യമായി മിസോറം സർക്കാർ ഖേദം പ്രകടിപ്പിച്ചു. മിസോറമിലേക്കു യാത്ര ചെയ്യരുതെന്നു ജനങ്ങൾക്കു നൽ‌കിയ മുന്നറിയിപ്പ് റദ്ദാക്കുമെന്ന് അസമും അറിയിച്ചു.

സംഘർഷവുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത കേസുകൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ ചർച്ച നടത്തി.

Advertisment