Advertisment

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ മെഡിക്കല്‍ പരിശോധനകള്‍ ലഭ്യമാക്കും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഈ ഉദ്യമത്തില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി 1500 സൗജന്യ എംആര്‍ഐ/സിടി സ്‌കാന്‍ പരിശോധനകളും ലഭ്യമാക്കും

New Update

publive-image

Advertisment

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 34-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ജിസിസിയിലുമായി അര്‍ഹരായവര്‍ക്ക് 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ എന്നീ മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് മുഖേന പ്രാവര്‍ത്തികമാക്കുന്ന ഈ ഉദ്യമത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി 1500 എംആര്‍ഐ/സിടി സ്‌കാന്‍ പരിശോധനകള്‍ സൗജന്യമായി ലഭ്യമാക്കും.

കൃത്യമായ രോഗനിര്‍ണയം, രോഗത്തിന് ശരിയായ ചികിത്സ ലഭ്യമാകല്‍ എന്നിങ്ങനെ നിരാലംബരായവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ആസ്റ്റര്‍ ഫ്രീ ഇന്‍-ഇന്‍വെസ്റ്റിഗേഷന്‍സ് ഫോര്‍ ദ നീഡി' എന്ന ഉദ്യമം നടപ്പാക്കുന്നത്

കൃത്യമായ രോഗനിര്‍ണയവും ശരിയായ ചികിത്സയും തേടുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തുന്നതിനുളള ഉയര്‍ന്ന ചിലവ് താങ്ങാന്‍ സാധിക്കാത്ത നിരാലംബരും, സാമ്പത്തിക പ്രയാസം നേരിടുന്നവരുമായ നിരവധി രോഗികള്‍ക്ക് ഈ പദ്ധതി സഹായകമാകും.

സാമ്പത്തിക പ്രയാസങ്ങള്‍ പലപ്പോഴും ഇത്തരം രോഗികളെ ആവശ്യമായ സമയത്ത് ചികിത്സ തേടാതെ നീട്ടിവെക്കുന്നതിലേക്കും, രോഗം ഗുരുതരമായി സങ്കീര്‍ണ്ണ ഘട്ടത്തിലെത്തിയതിനുശേഷം മാത്രം രോഗ നിര്‍ണയം നടത്തുന്നതിലേക്കും കൊണ്ടുചെന്നെത്തിക്കുന്ന സാഹചര്യം നിലവിലുണ്ട്.

'ഗുരുതരമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനായുളള സിടി സ്‌കാനുകള്‍, എംആര്‍ഐ പോലുള്ള ചെലവേറിയ മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമുള്ള നിരവധി രോഗികളെ ഞങ്ങള്‍ പലപ്പോഴും കാണുന്നു.

നിര്‍ഭാഗ്യവശാല്‍, സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അവരില്‍ ചിലര്‍ക്ക് ഇത്തരം പരിശോധനകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് ' ഈ അവസരത്തില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു.

എന്നാല്‍ മെച്ചപ്പെട്ട ചികിത്സയിലൂടെ സമയബന്ധിതമായ രോഗനിര്‍ണ്ണയത്തിലൂടെ അവരെ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആസ്റ്റര്‍ വൊളണ്ടിയേര്‍സ് വഴി ഉയര്‍ന്ന നിലവാരമുളള മെഡിക്കല്‍ പരിശോധനകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ഈ ഉദ്യമം അങ്ങിനെയുളള രോഗികള്‍ക്ക് സഹായകമായി പ്രവര്‍ത്തിക്കുമെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

എംആര്‍ഐ, സിടി സ്‌കാന്‍ എന്നീ മെഡിക്കല്‍ പരിശോധനകളാണ് ഈ ഉദ്യമത്തിന്റെ ഭാഗമായി നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പരിശോധന നടത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു രോഗിക്കും അതത് രാജ്യങ്ങളിലെ ആസ്റ്റര്‍ സ്ഥാപനങ്ങളിലെത്തി ഇതിനായുളള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അതുകൂടാതെ ആസ്റ്ററിലെ ഡോക്ടര്‍മാരുടെയും, പുറത്തുളള മറ്റ് ഡോക്ടര്‍മാരുടെയും റഫറന്‍സിലൂടെയും, എന്‍ജിഒകള്‍, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, മെഡിക്കല്‍ കോളേജുകള്‍, മെഡിക്കല്‍ അതോറിറ്റികള്‍ എന്നിവയുടെ റഫറന്‍സുകളിലൂടെയും അതത് രാജ്യങ്ങളിലെ ആസ്റ്റര്‍ യൂണിറ്റുകളിലൂടെ അര്‍ഹരായ രോഗികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.

aster dm health
Advertisment