വിശപ്പിന്റെ ശക്തി…ഭക്ഷണപ്പൊതികള്‍ക്കായി ‘യുദ്ധം ചെയ്ത്’ കുടിയേറ്റ തൊഴിലാളികള്‍; വീഡിയോ പ്രചരിക്കുന്നു

നാഷണല്‍ ഡസ്ക്
Monday, May 25, 2020

ഭോപ്പാല്‍: ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാതെയാണ് കുടിയേറ്റ തൊഴിലാളികള്‍ വീടുകളിലെത്താന്‍ കിലോമീറ്ററുകളോളം നീളുന്ന യാത്ര ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിശപ്പുമൂലം ഭക്ഷണപ്പൊതികള്‍ക്കായി പിടിവലി കൂടുന്ന കുടിയേറ്റ തൊഴിലാളികളുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

പ്ലാറ്റ്‌ഫോമിലെ ഉന്തുവണ്ടിയിലാണ് കെട്ടുകളാക്കി ഭക്ഷണ സാധനങ്ങള്‍ വച്ചിരിക്കുന്നത്. തുടര്‍ന്ന് തൊഴിലാളികള്‍ ഭക്ഷണപ്പൊതികള്‍ക്കായി പിടിവലി കൂടുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പോലും വകവയ്ക്കാതെ തൊഴിലാളികള്‍ ഭക്ഷണസാധനങ്ങള്‍ക്കായി ബലപ്രയോഗം നടത്തുന്നതാണ് ദൃശ്യങ്ങളില്‍.

സ്‌റ്റേഷനിലൂടെ കടന്നുപോകുന്ന ശ്രമിക് തീവണ്ടിയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു അവിടെ ഭക്ഷണപ്പൊതികള്‍ വച്ചിരുന്നത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള തീവണ്ടിയിലെത്തി സ്റ്റേഷനില്‍ ഇറങ്ങിയ തൊഴിലാളികള്‍ ഭക്ഷണസാധനങ്ങള്‍ തട്ടിയെടുക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

×