Advertisment

ഓസ്ട്രിയൻ ക്നാനായ കമ്യൂണിറ്റിക്ക് നവ സാരഥികൾ

New Update

publive-image

Advertisment

ഓസ്ട്രിയൻ ക്നാനായ കാത്തലിക് കമ്യൂണിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൂം മീറ്റിങ് വഴി ജനറൽബോഡി കൂടി അടുത്ത വർഷത്തെ ഭാരവാഹികൾ മുൻ പ്രസിഡന്റ് സണ്ണി അരീച്ചിറക്കാലായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.

ജനുവരി 16ന് ഈശ്വരപ്രാർത്ഥനയോടു കൂടി ചേർന്ന യോഗത്തിൽ മുൻവർഷത്തെ വാർഷിക റിപ്പോർട്ട് ടിജി കോയിത്തറയും, കണക്കുകൾ സണ്ണി കിഴക്കേടത്തുശ്ശേരിയിലും അവതരിപ്പിച്ചു. കോവിഡിന്റെ പരിമിധിയിലും വരും വർഷത്തെ പ്രവർത്തനങ്ങൾ സമുദായാഗങ്ങളുടെ കൂട്ടായ സഹകരണത്തോടെ കൂടുതൽ കരുത്തോടെ നടത്തുന്നതാണെന്നു പ്രസിഡന്റ് ജോബി മാറമംഗലത്തിൽ അറിയിച്ചു.

publive-image

അതോടൊപ്പം കഴിഞ്ഞ വർഷങ്ങളിലെ എല്ലാ കമ്മറ്റി അംഗങ്ങൾക്കു പ്രത്യേകം നന്ദിയും അറിയിച്ചു. വീയന്നാ ക്നാനായ കിഡ്സ് ക്ലബിന്റേയും, വിമൻസ് ഫോറത്തിന്റേയും, ക്നാനായ യുവജനങ്ങളുടേയും എല്ലാവരേയും ഉൾപ്പെടുത്തിയുള്ള "ബിഷപ്പ് മാർ തറയിൽ ഗ്രൂപ്പ്" എന്ന നാമത്തിലുള്ള കമ്മറ്റി അംഗങ്ങൾ ഇവരാണ്. പ്രസിഡൻറ്: ജോബി മാറമംഗലം ( മാന്നാനം), വൈസ് പ്രസിഡൻറ്: ജെസ്സി ജോമോൻ ചാരവേലിൽ (ഇരവിമംഗലം), ജനറൽ സെക്രട്ടറി: ജൂഡി ചെറുപുഷ്പാലയം (പടമുഖം), ജോയിൻ സെക്രട്ടറി + പബ്ലിക്ക് റിലേഷൻ: ജോജൻ തറമംഗലത്തിൽ (ഏറ്റുമാനൂര്‍), ട്രഷറർ: മെബിൻ പടിഞ്ഞാത്ത് (എസ് എച്ച് മൗണ്ട്), ഡികെസിസി പ്രതിനിധി+ ലിറ്റർജി: സ്റ്റീഫൻ പുത്തൻപുരയിൽ കോറുമഠം, ടൂർ കോർഡിനേറ്റർ: മാത്യു പള്ളിമറ്റത്തിൽ, ജോമോൻ ചാരവേലിൽ. സ്പോർട്സ് കോർഡിനേറ്റേസ്:രാജേഷ് കടവിൽ, ജോബി & റ്റീന പണിക്കപറമ്പിൽ. വിമൻസ് ഫോറം:ഡെയ്സി മാധവപ്പള്ളിൽ കിഡ്സ് ക്ലബ്:സാം മുതുകാട്ടിൽ,.

യൂത്ത് കോർഡിനേറ്റേഴ്സ്: സാന്റോ മാറമംഗലത്തിൽ, ഫെലീന പുത്തൻപുരയിൽ.

അഡ്വൈസറി അംഗങ്ങൾ:ചാക്കോച്ചൻ വട്ടനിരപ്പൽ, സ്റ്റീഫൻ കിഴക്കേപുറത്തു, ആന്റണി മാധവപ്പള്ളിൽ. എക്സ് ഒഫീഷ്യൊ: സണ്ണി അരീച്ചിറക്കാലായിൽ ഓഡിറ്റേഴ്സ്: ജോർജ്ജ് വടക്കുംചേരിൽ, സണ്ണി കിഴക്കേടത്തുശേരിൽ.

വരും വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ മികവോടെ ഊർജ്ജസ്വലമാക്കാൻ കമ്മറ്റി തീരുമാനിച്ചു.

 

austrian news
Advertisment