സർക്കാർ ഇതൊന്നും അറിയുന്നില്ലേ..? പച്ചമുളക് കിലോയ്ക്ക് 400രൂപ, ഇഞ്ചിക്ക് 200കടന്നു. തക്കാളിക്ക് 120. മല്ലിയിലയ്ക്ക് പോലും 120രൂപ. പച്ചക്കറിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വില. മീനിനും ചിക്കനുമെല്ലാം തീവില. സാധാരണക്കാരായ ജനങ്ങളുടെ നടുവൊടിയുന്നു. വിപണിയിൽ ഇടപെടാതെ കൈയുംകെട്ടി നോക്കി നിന്ന് സർക്കാർ. വിലക്കയറ്റം മാസങ്ങളോളം തുടരുമെന്ന് വ്യാപാരികൾ. ഇടത്തരക്കാർ എങ്ങനെ ജീവിക്കും...?
ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഏക സിവിൽകോഡ് നടപ്പാക്കാൻ കേന്ദ്രം. വീണ്ടും അധികാരം പിടിക്കാൻ സിവിൽകോഡ് ആയുധമാക്കും. ഏക സിവിൽകോഡ് അനിവാര്യമാണെന്ന് പ്രഖ്യാപിച്ച് മോഡി. മുത്തലാക്ക് നിരോധനം പോലെ ഇതും മുസ്ലീം സമുദായത്തിന് ഗുണം ചെയ്യുമെന്നും മോഡി. ഏകസിവിൽ കോഡ് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ