Advertisment

ഹ്യുണ്ടായി മോട്ടോര്‍ തങ്ങളുടെ വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച സര്‍വീസ് ക്യാമ്പയിനെക്കുറിച്ച് അറിയാം

10 ദിവസത്തെ കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാമിന് 'സ്മാര്‍ട്ട് കെയര്‍ ക്ലിനിക്' എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്. തങ്ങളുടെ ഹ്യുണ്ടായി കാറുകള്‍ പരിപാലിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി അവതരിപ്പിച്ച ഒരു സംരംഭമാണിത്.

author-image
ടെക് ഡസ്ക്
New Update
kjyfgh

തങ്ങള്‍ക്ക് കാര്‍ വില്‍ക്കാന്‍ മാത്രമല്ല ഉപഭോക്താക്കളെ കൊണ്ട് അത് നന്നായി പരിപാലിപ്പിക്കാനും അറിയമെന്നാണ് ഹ്യുണ്ടായി പറയുന്നത്. അധികം ചിന്തിച്ച് തലപുണ്ണാക്കണ്ട. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ വാഹനങ്ങള്‍ക്കായി പ്രഖ്യാപിച്ച സര്‍വീസ് ക്യാമ്പയിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

Advertisment

10 ദിവസത്തെ കസ്റ്റമര്‍ കണക്റ്റ് പ്രോഗ്രാമിന് 'സ്മാര്‍ട്ട് കെയര്‍ ക്ലിനിക്' എന്നാണ് അവര്‍ പേരിട്ടിരിക്കുന്നത്. തങ്ങളുടെ ഹ്യുണ്ടായി കാറുകള്‍ പരിപാലിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനി അവതരിപ്പിച്ച ഒരു സംരംഭമാണിത്. 2023 നവംബര്‍ 20 മുതല്‍ നവംബര്‍ 29 വരെയാണ് സ്മാര്‍ട്ട് കെയര്‍ ക്ലിനിക്ക് നടത്തുന്നത്.

രാജ്യത്തുടനീളമുള്ള ഹ്യുണ്ടായിയുടെ അംഗീകൃത സര്‍വീസ് സെന്ററുകളില്‍ ഉപഭോക്താക്കള്‍ക്ക് വില്‍പ്പനാനന്തര സേവനത്തിന് ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എല്ലാ ദിവസവും സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ലഭിക്കും. സൗജന്യ 70-പോയിന്റ് ചെക്കപ്പ്, മെക്കാനിക്കല്‍ പാര്‍ട്സുകള്‍ക്ക് 10 ശതമാനം കിഴിവ്, മെക്കാനിക്കല്‍ ലേബറിന് 20 ശതമാനം വരെ കിഴിവ്, വീല്‍ അലൈന്‍മെന്റിനും ബാലന്‍സിംഗിനും 15 ശതമാനം കിഴിവ് എന്നിവ ലഭിക്കുന്നു.

കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ എന്നും വളരെ മുന്നിലാണ് ഹ്യുണ്ടായി എന്ന് നമുക്ക് യാതൊരു മടിയും കൂടാതെ പറയാം. തങ്ങളുടെ മോഡല്‍നിരയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡാക്കി ഹ്യുണ്ടായി സേഫ്റ്റി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ ഹ്യുണ്ടായിക്ക് വലിയ മൈലേജാകും.

hyundai-smart-care-clinic-campaign
Advertisment