Advertisment

കുഷാക്ക്, സ്ലാവിയ എലഗന്‍സ് പതിപ്പുകളുമായി സ്കോഡ ഓട്ടോ ഇന്ത്യ

New Update
skoda card

കൊച്ചി: ഏറ്റവും പുതിയ ഫീച്ചറുകളുമായി വിപണിയിലെത്തിയ സ്കോഡ ഓട്ടോ ഇന്ത്യയുടെ കുഷാക്ക്, സ്ലാവിയ മോഡലുകളുടെ എലഗൻസ് പതിപ്പുകൾ അവതരിപ്പിച്ചു. 

Advertisment

ഡീപ് ബ്ലാക്ക് നിറത്തിലുള്ള ഈ പ്രത്യേക പതിപ്പുകൾ 1.5 ടിഎസ്ഐ എഞ്ചിനിൽ പരിമിത എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നത്. ക്ലാസിക് ബ്ലാക്ക് നിറത്തിന് ഉപഭോക്താക്കളിൽ നിന്ന് വലിയ ഡിമാൻഡ് ഉണ്ട്. 

scode kushaq

ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന് അനുസൃതമായാണ് രണ്ടു മോഡലുകളുടേയും പുതിയ പതിപ്പുകൾ അവതരിപ്പിക്കുന്നത്. ഡിസൈനിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഉപഭോക്താക്കളെ ഇവ തീർച്ചയായും ആകർഷിക്കുമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ഷോൾക്ക് പറഞ്ഞു.

1.5 ടിഎസ്ഐ ടർബോ പെട്രോൾ എഞ്ചിനാണ് എലഗൻസ് പതിപ്പുകളുടെ സവിശേഷത. ഇതോടൊപ്പം 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ ഒപ്ഷനുകൾ തിരഞ്ഞെടുക്കാം. ഏറ്റവും മികച്ച സ്റ്റൈൽ വേരിയന്റുകളാണിവ. 

ചുറ്റുമുള്ള ക്രോം എലമെന്റുകൾ നിലനിറുത്തി തന്നെ ഡീപ് ബ്ലാക്ക് നിറത്തിലെത്തുന്ന രണ്ടു മോഡലുകളുടേയും കാഴ്ചാ ഗാംഭീര്യം വർധിച്ചിട്ടുണ്ട്. ബി-പില്ലറുകളിൽ എലഗൻൻസ് എന്ന കാലിഗ്രഫിയും നൽകിയിട്ടുണ്ട്. കുഷാക്കിൽ പുതുതായി 17 ഇഞ്ച് വേഗ ഡുവൽ ടോൺ അലോയ് ഡിസൈനും നൽകിയിരിക്കുന്നു. ക്ലാസിക് സെഡാനായ സ്ലാവിയയിൽ 16 ഇഞ്ച് വിംഗ് അലോയ് വീൽസാണുള്ളത്. 

skode slavia

അകത്തളത്തിലും ശ്രദ്ധേയമായ പുതുമകളുണ്ട്. ഡോർ തുറക്കുമ്പോൾ സ്കോഡ ബ്രാൻഡ് ലോഗോ പഡ്ൽ ലൈറ്റായി തെളിയും. വെളിച്ചം കുറഞ്ഞ ഇടങ്ങളിൽ  കാറിൽ നിന്നിറങ്ങാനും കയറാനും ആവശ്യമായ വെളിച്ചം ഇത് നൽകുന്നു. 

സ്റ്റിയറിങ് വീലിലും എലഗൻസ് ബാഡ്ജ് നൽകിയിരിക്കുന്നു. കൂടാതെ എലഗൻസ് ബ്രാൻഡ് ചെയ്ത മാറ്റുകളും കുഷ്യനുകളും നെക്ക് റെസ്റ്റുകളും സീറ്റ് ബെൽറ്റ് കുഷ്യനുകളും ലഭിക്കും. 

ഉത്സവ സീസണിൽ സ്കോഡ അവതരിപ്പിച്ച പുതിയ ഫീച്ചറുകളെല്ലാം എലഗൻസ് ലിമിറ്റഡ് എഡിനുകളിളും ലഭിക്കും. ഗ്ലോബൽ എൻകാപ് സുരക്ഷാ പരിശോധനയിൽ മുതിർന്നവർക്കും കുട്ടികൾക്കും ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിങ് ലഭിച്ച, ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കാറുകളാണ് 2022 ഒക്ടോബറിൽ ഇറങ്ങിയ കുഷാക്കും 2023 ഏപ്രിലിൽ ഇറങ്ങിയ സ്ലാവിയയും.  

Advertisment