Advertisment

സിട്രൊയെന്‍ സി3 എയര്‍ക്രോസ് ഓട്ടോമാറ്റിക് പുറത്തിറങ്ങി

New Update
33

കൊച്ചി: ഫ്രഞ്ച് വാഹന കമ്പനിയായ സിട്രൊയെന്‍ ഇടത്തരം എസ് യു വിയായ സി3 എയര്‍ക്രോസ് ഓട്ടോമാറ്റിക് (എടി) വിപണിയിലിറക്കി. 12,84,800 രൂപയാണ് സി3 പ്ലസ് എടി 5 സീറ്ററിന്റെ വില. മാക്‌സ് എടി 5 സീറ്ററിന് 13,49,800 രൂപയും മാക്‌സ് എടി 5+2 സീറ്ററിന് 13,84,800 രൂപയുമാണ് വില. ഇതോടെ രാജ്യത്തെ ഏറ്റവും ബജറ്റ് സൗഹൃദ ഓട്ടോമാറ്റിക് ഇടത്തരം എസ് യു വി ആയി മാറിയിരിക്കുകയാണ് സിട്രൊയെന്‍ സി3 എയര്‍ക്രോസ് ഓട്ടോമാറ്റിക്.

ഇന്ത്യയില്‍ പ്രാദേശികമായാണ് സി3 എയര്‍ക്രോസ് നിര്‍മിക്കുന്നത്. ഓട്ടോമാറ്റിക് ആണെങ്കിലും മാന്വല്‍ ഗിയര്‍ മോഡ് ഉണ്ട്. 205 എന്‍എം ടോര്‍ക്ക്, മാന്വലില്‍ 220 എന്‍എം, എആര്‍എഐ സര്‍ട്ടിഫൈഡ് 17.6 കി.മീ ഇന്ധനക്ഷമത, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, റിമോട്ട് എസി പ്രികണ്ടിഷന്‍ തുടങ്ങിയവ സവിശേഷതകളാണ്. ഇന്ത്യന്‍ കുടുംബങ്ങളെ മുന്നില്‍ക്കണ്ട് 4.3 മീറ്റര്‍ നീളത്തില്‍ ഏറെ സുഖവും സ്ഥലവും പ്രായോഗികതയും തോന്നിക്കുന്ന വിധത്തിലാണ് സിട്രൊയെന്‍ സി3 എയര്‍ക്രോസ് എസ് യു വി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 200 എംഎം ഹൈ ഗ്രൗണ്ട് ക്ലിയറന്‍സ്, മസ്‌ക്കുലര്‍ ഫ്രണ്ട് എന്‍ഡ് തുടങ്ങിയവ സവിശേഷതകളാണ്.

സ്മാര്‍ട്ട് ഫോണ്‍ സൗഹൃദ വാഹനത്തില്‍ 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, യുഎസ്ബി ചാര്‍ജിങ് തുടങ്ങിയവയുണ്ട്. വിശാലമായി ഇരിക്കാന്‍ പാകത്തില്‍ ഏറ്റവും മികച്ച സെക്കന്‍ഡ് റോ നീ റൂംസ് ആണ് മറ്റൊരു സവിശേഷത. 5+2 സീറ്റര്‍ വിഭാഗത്തില്‍  511 ലിറ്റര്‍ ലഗേജ് സ്ഥലമുണ്ട്. മികച്ച സ്റ്റിയറിങ് ട്യൂണിങ് വഴി ചക്രങ്ങളുടെ ചലനമികവ് ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധ ആക്‌സസറികള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് കളര്‍ തുടങ്ങിയവ വഴി ഡിസൈന്‍  വേറിട്ടതാക്കാം. ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യത്തിനായി നേരിട്ട് പമ്പുകളുമായി ബന്ധപ്പെടുന്ന സിട്രിയൊണ്‍ ആപ്പ് സൗകര്യവും അവതരിപ്പിക്കുന്നു. 53 നഗരങ്ങിലെ ഫിജിറ്റല്‍ ഷോറൂമുകളില്‍ സിട്രൊയെന്‍ സി3 എയര്‍ക്രോസ് ലഭ്യമാണ്. 100 ശതമാനം ഓണ്‍ലൈന്‍ വാങ്ങല്‍ സൗകര്യമുണ്ട്. 

Advertisment