Advertisment

ഏറ്റവും പുതിയ ഇവി പോളിസി പുറത്തിറക്കി വിൻഫാസ്റ്റ് ഓട്ടോ

ഈ പുതിയ പോളിസി, മികച്ച വിൽപ്പനാനന്തര പോളിസികൾക്കൊപ്പം, വൈവിധ്യമാർന്ന സ്മാർട്ട്, ഗ്രീൻ, പ്രീമിയം നിലവാരമുള്ള എസ്‌യുവികൾ ഉൾപ്പെടെയുള്ള വിലകളിൽ അവതരിപ്പിക്കാൻ തങ്ങളെ സഹായിക്കും എന്നും കമ്പനി വ്യക്തമാക്കി.

author-image
ടെക് ഡസ്ക്
New Update
ttru

ഇവി പോളിസിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന പുറത്തിറക്കി വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഓട്ടോ. വിൻഫാസ്റ്റ് ഇന്ത്യയുടെ പുതിയ ഇവി പോളിസിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഈ പ്രസ്‍താവന ഇറക്കുമതി ചെയ്ത പ്രീമിയം ഇലക്ട്രിക് എസ്‌യുവികൾ താങ്ങാവുന്ന വിലകളിൽ രാജ്യത്ത് പ്രവർത്തനം ആരംഭിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നൽകുന്നതായാണ് റിപ്പോര്‍ട്ടുകൾ.

Advertisment

വിൻഫാസ്റ്റ് ഓട്ടോ തമിഴ്‌നാട്ടിൽ ഒരു പുതിയ വാഹന നിർമ്മാണ കേന്ദ്രത്തിന്‍റെ പ്രവർത്തനം അടുത്തിടെ ആരംഭിച്ചിരുന്നു. ഈ പുതിയ നയം ഉൽപ്പാദനത്തിൽ വലിയ നിക്ഷേപം നടത്തുമെന്നും കഴിവുകളും നൈപുണ്യവും സൃഷ്ടിക്കുമെന്നും ശക്തമായ വിതരണ ശൃംഖല സ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. സീറോ ടെയിൽ പൈപ്പ് എമിഷൻ വാഹനങ്ങൾ  ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരം നൽകുമെന്നും കമ്പനിവ പറയുന്നു.

തമിഴ്‌നാട്ടിലെ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രം ഉൾപ്പെടെ 500 മില്യൺ ഡോളർ ചെലവ് തങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ പുതിയ പോളിസി, മികച്ച വിൽപ്പനാനന്തര പോളിസികൾക്കൊപ്പം, വൈവിധ്യമാർന്ന സ്മാർട്ട്, ഗ്രീൻ, പ്രീമിയം നിലവാരമുള്ള എസ്‌യുവികൾ ഉൾപ്പെടെയുള്ള വിലകളിൽ അവതരിപ്പിക്കാൻ തങ്ങളെ സഹായിക്കും എന്നും കമ്പനി വ്യക്തമാക്കി. 2024 ജനുവരിയിൽ, വിൻഫാസ്റ്റ് തമിഴ്‌നാട് സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു.

ഇതിനുസരിച്ച് ആദ്യ അഞ്ച് വർഷത്തേക്ക് ഏകദേശം 4,160 കോടി രൂപ നിക്ഷേപം നടത്തി. രാജ്യത്ത് കുറഞ്ഞത് 4,150 കോടി രൂപ നിക്ഷേപിക്കുന്ന, ആഭ്യന്തര മൂല്യവർധിത വ്യവസ്ഥകൾ പാലിക്കുന്ന കമ്പനികൾക്ക് കസ്റ്റംസ് തീരുവയിൽ പരിമിതമായ എണ്ണം വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഇവി നയത്തിന് കേന്ദ്രം കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. ഈ കാലയളവിൽ, കുറഞ്ഞ ഇറക്കുമതി തീരുവയിൽ പരമാവധി 40,000 ഇവികൾ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകും.

ev-maker-vinfast-hails-new-ev-policy
Advertisment