നഗരയാത്രകൾക്കായി ഹോണ്ട - ഭാഗോ മൊബിലിറ്റി ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോം

New Update
4

ഡൽഹി: നഗര ഗതാഗത മേഖലയിൽ സുസ്ഥിരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഭാഗോ മൊബിലിറ്റിയും ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയും ചേർന്ന് പുതിയ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.

ഹോണ്ട പവർ പാക്ക് എനർജിയുടെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ ഡെലിവറി പങ്കാളികൾക്കും റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്കും കുറഞ്ഞ ചിലവിൽ ഇലക്ട്രിക് ടൂ-വീലറുകൾ ലഭ്യമാക്കും.

ഡൽഹി, ബെംഗളൂരു നഗരങ്ങളിൽ തുടക്കം കുറിക്കുന്ന ഈ സേവനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഇരു കമ്പനികളുടെയും തീരുമാനം. ഡ്രൈവിംഗ് ലൈസൻസ് മാത്രമുള്ള സാധാരണക്കാർക്ക് പോലും ഈ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രിക് സ്‌കൂട്ടറുകൾ സ്വന്തമാക്കാനും നിലവിലെ വരുമാനത്തേക്കാൾ 20 ശതമാനത്തിലധികം വർദ്ധനവ് നേടാനും സാധിക്കും.

അതോടൊപ്പം, ഗതാഗത-ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രത്യേക പരിശീലന പദ്ധതികളും ഈ കൂട്ടുകെട്ടിന് കീഴിൽ വിഭാവനം ചെയ്‌തിട്ടുണ്ട്.

Advertisment
Advertisment