ഇന്ത്യൻ റോഡുകളിൽ ഹോണ്ട സെൻസിംഗ് എഡിഎഎസ് ഉള്ള 50,000 കാറുകളെത്തിച്ച് ഹോണ്ട കാർസ് ഇന്ത്യ

New Update
honda cars145

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഇന്ത്യൻ റോഡുകളിൽ 50,000 എഡിഎഎസ് ഉള്ള ഹോണ്ട കാറുകൾ പുറത്തിറക്കി

Advertisment

"എല്ലാവർക്കും സുരക്ഷ" എന്ന ഹോണ്ടയുടെ ആഗോള ദർശനത്തോടും 2050-ഓടെ ഹോണ്ട മോട്ടോർസൈക്കിളുകളും ഓട്ടോമൊബൈലുകളും ഉൾപ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങൾ പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുമുള്ള എച്ച്സിഐഎല്ലിൻ്റെ പ്രതിബദ്ധതയക്ക് ഈ നേട്ടം അടിവരയിടുന്നു.


റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും കൂട്ടിയിടി രഹിത സമൂഹം വിഭാവനം ചെയ്യുന്നതിനും പരിശ്രമിക്കുന്ന ഹോണ്ട അപകട സാധ്യത കുറയ്ക്കൽ, കൂട്ടിയിടി അനുയോജ്യത, കാൽനട സുരക്ഷ എന്നിവയിൽ നിരവധി മുൻനിര ശ്രമങ്ങൾ നടത്തിവരികയാണ്.


ഹോണ്ടയുടെ ഇന്റലിജന്റ് എഡിഎഎസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സാങ്കേതികവിദ്യയായ ഹോണ്ട സെൻസിംഗ് 2022 മെയ് മാസത്തിൽ ഇന്ത്യയിലെ ആദ്യത്തെ മുഖ്യധാരാ ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഹോണ്ട സിറ്റി ഇ:എച്ച്ഇവി  പുറത്തിറക്കിയതോടെയാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്.


സുരക്ഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് എച്ച്സിഐഎൽ അതിൻ്റെ നിരയിലെ മറ്റ് മോഡലുകളായ ഹോണ്ട സിറ്റി (മാർച്ച് 2023), ഹോണ്ട എലിവേറ്റ് (സെപ്റ്റംബർ 2023), ഏറ്റവും ഒടുവിൽ, ഹോണ്ട അമേസ് (ഡിസംബർ 2024) എന്നിവയിലേക്ക് അതിൻ്റെ പ്രയോഗം വ്യാപിപ്പിച്ചു. പുതു പുത്തൻ മൂന്നാം തലമുറ അമേസ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന എഡിഎഎസ് പ്രാപ്തമാക്കിയ കാറാണ്. അതിലൂടെയെല്ലാം ഈ നൂതന സുരക്ഷാ സാങ്കേതികവിദ്യ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.


നൂതന സുരക്ഷാ സാങ്കേതികവിദ്യകളോടുള്ള ഉപഭോക്തൃ മുൻഗണന വർദ്ധിച്ചുവരുന്നതനുസരിച്ച് എഡിഎഎസ് സാങ്കേതികവിദ്യയോടുള്ള ഉപഭോക്തൃ പ്രതികരണം വളരെ നല്ലതാണ്. 

നിലവിലെ വിൽപ്പന പ്രവണത അനുസരിച്ച്, ഹോണ്ട സെൻസിംഗ് എഡിഎഎസ്  സജ്ജീകരിച്ച വകഭേദങ്ങളാണ് എലിവേറ്റ്, സിറ്റി, അമേസ് എന്നിവയുടെ വിൽപ്പനയിൽ യഥാക്രമം 60%, 95%, 30% എന്നിവയിലധികം വരുന്നത്. കൂടാതെ, എഡിഎഎസ് സജ്ജീകരിച്ച മോഡലുകൾ തെരഞ്ഞെടുത്ത ഉപഭോക്താക്കളിൽ രണ്ടിൽ ഒരാൾ വീതം വാങ്ങുന്നതിനുള്ള പ്രാഥമിക കാരണമായി നൂതന സുരക്ഷാ സാങ്കേതികവിദ്യ തെരഞ്ഞെടുത്തു. ഇന്ത്യയിൽ കാർ വാങ്ങുന്നവരുടെ  തീരുമാനമെടുക്കൽ പ്രക്രിയയിൽ സുരക്ഷയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ ഇത് എടുത്തുകാണിക്കുന്നു.