ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ 50-ാം വാർഷിക ഗോൾഡ് വിംഗ് ടൂർ പുറത്തിറക്കി

New Update
Honda Motorcycle & Scooter India launches 50th Anniversary

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്‌എംഎസ്ഐ) 2025 മോഡൽ ഗോൾഡ് വിംഗ് ടൂർ – 50-ാം വാർഷിക പതിപ്പ് ലോഞ്ച് ചെയ്യുന്നതായി ഇന്ന് പ്രഖ്യാപിച്ചു. ഈ വാഹനത്തിൻ്റെ ബുക്കിംഗ് ആരംഭിച്ചു. ഈ പ്രശസ്തമായ പേര് 50-ാം വാർഷികം കടന്നപ്പോൾ, ഗോൾഡ് വിംഗ് ടൂർ ഇന്നും ലക്ഷ്വറി ടൂറിങ്ങിൻ്റെ മികവിന് മാനദണ്ഡമാകുന്നു. പ്രീമിയം ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രം വിറ്റഴിക്കപ്പെടാൻ പോകുന്ന 50-ാം വാർഷിക ഹോണ്ട ഗോൾഡ് വിംഗ് ടൂർ-ൻ്റെ വില 39.90 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം ഗുരുഗ്രാം).