ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പുതിയ സിബി750 ഹോർണറ്റ്, സിബി1000 ഹോർണറ്റ് എസ്‌പി മോഡലുകൾ അവതരിപ്പിച്ചു

New Update
2025 Honda CB1000 Hornet SP

ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്‌എംഎസ്ഐ) ഇന്ന് തങ്ങളുടെ പ്രീമിയം പോർട്ട്ഫോളിയോയിൽ പുതിയ രണ്ട് ശക്തമായ മോഡലുകളായ സിബി750 ഹോർണറ്റ്, സിബി1000 ഹോർണറ്റ് എസ്‌പി എന്നിവയുടെ ലോഞ്ച് പ്രഖ്യാപിച്ചു. 

Advertisment

ഈ രണ്ട് മോഡലുകളുടെയും ബുക്കിംഗ്‌ തുടങ്ങി, ഡെലിവറികൾ ജൂൺ 2025 മുതൽ ആരംഭിക്കും. പുതിയ ഹോണ്ട സിബി750 ഹോർണറ്റിൻ്റെ വില 8,59,500 രൂപയും, സിബി1000 ഹോർണറ്റ് എസ്‌പി-ക്ക് 12,35,900 [എക്‌സ്-ഷോറൂം (ഗുരുഗ്രാം)]. സിബി750 ഹോർണറ്റ് ഇന്ത്യയിലെ എല്ലാ ബിഗ്‌വിങ് ടോപ്‌ലൈൻ, ബിഗ്‌വിങ് ഡീലർഷിപ്പുകളിലും ലഭ്യമാകും. എന്നാൽ സിബി1000 ഹോർണറ്റ് എസ്‌പി ഇന്ത്യയിൽ  ബിഗ്‌വിങ് ടോപ്‌ലൈൻ ഡീലർഷിപ്പുകളിൽ മാത്രമാകും ലഭ്യമാകുക.