കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച് എംഎസ്ഐ) ഇന്ന് ഇന്ത്യൻ വിപണിയിൽ റെബൽ 500 പുറത്തിറക്കി. ഈ പുതിയ ക്രൂസർ മോട്ടോർസൈക്കിളിന് ബുക്കിംഗുകൾ തെരഞ്ഞെടുക്കപ്പെട്ട ബിഗ്‌വിംഗ് ടോപ്പ്‌ലൈൻ ഡീലർഷിപ്പുകളിൽ തുടങ്ങിയിരിക്കുന്നു.
2025 മോഡൽ ഹോണ്ട റെബൽ 500-ൻ്റെ വില 5.12 ലക്ഷം രൂപയാണ്(എക്‌സ്-ഷോറൂം, ഗുരുഗ്രാം (ഹരിയാന). ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നീ സ്ഥലങ്ങളിൽ മാത്രം ലഭ്യമാവുന്ന റെബൽ 500-ൻ്റെ ഡെലിവറികൾ ജൂൺ 2025-ൽ ആരംഭിക്കും.
റെബൽ 500യുടെ കാലത്തിനൊത്ത രൂപരേഖയും ആധുനിക എഞ്ചിനീയറിങ് ഉപാധികളും സഹിതം ഇന്ത്യൻ മോട്ടോസൈക്കിൾ പ്രേമികൾക്ക് അവിശ്വസനീയമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു.