New Update
/sathyam/media/media_files/2026/02/05/honda-shine-125-special-edition_l-2026-02-05-19-13-13.jpg)
ഡൽഹി: ഹോണ്ട മോട്ടോർസൈക്കിള്‍ & സ്‌കൂട്ടർ ഇന്ത്യ പുതിയ രണ്ടു മോഡലുകൾ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് സ്‌പോർട്ടി ലുക്കിലുള്ള ഡിയോ 125 എക്‌സ്-എഡിഷനും, പ്രീമിയം ലുക്കിലുള്ള ഷൈൻ 125 ലിമിറ്റഡ് എഡിഷനുമാണ് കമ്പനി അവതരിപ്പിച്ചത്. ഡിയോ 125 എക്‌സ്-എഡിഷന് 87,733 രൂപയും ഷൈൻ 125 ലിമിറ്റഡ് എഡിഷന് 86,211 രൂപയുമാണ് ഡൽഹി എക്‌സ്-ഷോറൂം വില.
Advertisment
'സൈബർ ഡ്രിഫ്റ്റ്' പ്രമേയത്തിൽ ഒരുക്കിയിരിക്കുന്ന ഡിയോ 125 എക്‌സ്-എഡിഷൻ പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ സൈറൺ ബ്ലൂ എന്നീ ഡ്യുവൽ ടോൺ നിറങ്ങളിൽ ലഭ്യമാണ്. ആകർഷകമായ ഗ്രാഫിക്‌സും പ്രത്യേക നിറത്തിലുള്ള അലോയ് വീലുകളുമാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. ലളിതവും മനോഹരവുമായ രൂപകൽപ്പനയാണ് ഷൈൻ 125 ലിമിറ്റഡ് എഡിഷൻ്റെ സവിശേഷത. പേൾ സൈറൺ ബ്ലൂ നിറത്തിനൊപ്പം പൈറൈറ്റ് ബ്രൗൺ ഫിനിഷിലുള്ള അലോയ് വീലുകൾ മോട്ടോർസൈക്കിളിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us