Advertisment

2024 ലെ കാർ ഡിസൈൻ അവാർഡ് കരസ്ഥമാക്കി കിയ

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഓട്ടോമോട്ടീവ് ബഹുമതികളിൽ രണ്ടെണ്ണം, "2024 വേൾഡ് കാർ ഓഫ് ദ ഇയർ", "2024 നോർത്ത് അമേരിക്കൻ കാർ, യൂട്ടിലിറ്റി ആൻഡ് ട്രക്ക് ഓഫ് ദ ഇയർ" എന്നിവ ഇതിന് ലഭിച്ചു. iF ഡിസൈൻ അവാർഡുകളിൽ EV9 സമ്മാനം നേടിയിരുന്നു.

author-image
ടെക് ഡസ്ക്
New Update
hgftrdtfygh

കിയ 'ബ്രാൻഡ് ഡിസൈൻ ലാംഗ്വേജിന്' 2024 ലെ കാർ ഡിസൈൻ അവാർഡ് നേടി. 2021-ൽ കിയ അതിൻ്റെ പുതിയ ഡിസൈൻ ഫിലോസഫി, 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' അവതരിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിരുദ്ധ ശക്തികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും സൃഷ്‍ടിക്കുക എന്ന ലക്ഷ്യത്തോടെ ടെൻഷൻ, യോജിപ്പ്, ചലനാത്മകത എന്നിവയിലാണ് ഡിസൈൻ ആശയം നിർമ്മിച്ചിരിക്കുന്നത്.

Advertisment

അടുത്തിടെ ശ്രദ്ധ ആകർഷിച്ച ഏറ്റവും പുതിയ കിയ വാഹനങ്ങളിലൊന്നാണ് EV9. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ഓട്ടോമോട്ടീവ് ബഹുമതികളിൽ രണ്ടെണ്ണം, "2024 വേൾഡ് കാർ ഓഫ് ദ ഇയർ", "2024 നോർത്ത് അമേരിക്കൻ കാർ, യൂട്ടിലിറ്റി ആൻഡ് ട്രക്ക് ഓഫ് ദ ഇയർ" എന്നിവ ഇതിന് ലഭിച്ചു. iF ഡിസൈൻ അവാർഡുകളിൽ EV9 സമ്മാനം നേടിയിരുന്നു.

കിയ ഇന്ത്യയിൽ ഒരു പുതിയ എസ്‌യുവി മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡിൻ്റെ ലൈനപ്പിൽ കിയ സോനെറ്റിനും കിയ സെൽറ്റോസിനും ഇടയിലാണ് ക്ലാവിസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ കിയ എസ്‌യുവി സ്ഥാനം പിടിക്കുക.  ക്ലാവിസ് ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.

ഹൈദരാബാദിൽ കഴിഞ്ഞ ദിവസം പരീക്ഷണത്തിനിടെ ക്ലാവിസ് ക്യാമറയിൽ കുടുങ്ങിയിരുന്നു. ഇത് 2024 അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ൻ്റെ തുടക്കത്തിൽ ലോഞ്ച് പ്രതീക്ഷിക്കുന്നു. കിയ ക്ലാവിസ്, അതിൻ്റെ ഡിസൈൻ വിശദാംശങ്ങൾ മറച്ചുവെച്ച്, കനത്ത മറവിലാണ് ഹൈദരാബാദിൽ വീണ്ടും പരീക്ഷണം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

kia-wins-2024-car-design-award
Advertisment