/sathyam/media/media_files/2026/03/07/bte-54-2026-03-07-18-28-14.jpg)
കൊച്ചി: ആദ്യ ലോഞ്ചിന് ശേഷം ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം മാനിച്ച് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിച്ച് മഹീന്ദ്ര. വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യ ബാറ്റ്മാന്‍ തീം എസ്യുവി ആയ ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍റെ ആദ്യഘട്ടത്തിലെ 999 യൂണിറ്റുകളും വെറും 135 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. അന്ന് വാഹനം ലഭിക്കാതെ പോയ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ വീണ്ടും വിപണിയിലെത്തിക്കുന്നതെന്ന് മഹീന്ദ്ര അറിയിച്ചു.]
വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്സുമായി സഹകരിച്ച് ക്രിസ്റ്റഫര്‍ നോളന്‍റെ ദി ഡാര്‍ക്ക് നൈറ്റ് ട്രൈലോജിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 10ന് രാവിലെ 11 മുതല്‍ ഒരേയൊരു ദിവസത്തേക്ക് മാത്രമായിരിക്കും ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍റെ ബുക്കിങ് പുനരാരംഭിക്കുക. മാര്‍ച്ച് 6 മുതല്‍ ഉപഭോക്താക്കള്‍ക്ക് mahindraelectricsuv.com വെബ്സൈറ്റിലൂടെ പ്രിഫറന്‍സ് നല്‍കാനുള്ള സൗകര്യവും ലഭിക്കും. 2026 ഏപ്രില്‍ 10 മുതല്‍ ഡെലിവറി ആരംഭിക്കും. 28.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
നിലവിലുള്ള ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ ഉടമകളോടുള്ള ആദരസൂചകമായി അവര്‍ റെഫര്‍ ചെയ്യുന്ന ബുക്കിങ്ങുകള്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന നല്‍കും. ബിഇ 6ന്‍റെ ഏറ്റവും ഉയര്‍ന്ന വേരിയന്‍റായ പാക്ക് ത്രീ 79 കെഡബ്ല്യുഎച്ച് മോഡലിനെ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us