Advertisment

പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ഐപിഒ മാര്‍ച്ച് 12 മുതല്‍

New Update
POPULAR VECHICLES1.jpg

കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) മാര്‍ച്ച് 12 മുതല്‍ 14 വരെ  നടക്കും.  250 കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 11,917,075  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട്  രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 280 രൂപ മുതല്‍ 295  രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. 

കുറഞ്ഞത്  50 ഓഹരികള്‍ക്കും തുര്‍ന്ന്  50 ന്റെ ​ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി നീക്കിവെച്ചിരിക്കുന്ന ഓഹരികള്‍ക്ക് ഒന്നിന് 28 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, നുവാമ വെൽത്ത് മാനേജ്മെൻ്റ് ലിമിറ്റഡ് സെൻട്രം ക്യാപിറ്റൽ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാര്‍.

Advertisment