പുത്തന്‍ ലുക്കില്‍ കൂടുതല്‍ കരുത്തില്‍ റെനോ ഡസ്റ്റര്‍ തിരിച്ചെത്തി

New Update
Stéphane Deblaise, CEO, Renault Group India at the unveil of Iconic Duster

തിരുവനന്തപുരം: രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച റെനോയുടെ ഐതിസാഹിക മോഡലായ റെനോ ഡസ്റ്റര്‍ വിപണിയില്‍ തിരിച്ചെത്തി. റെനോ ഗ്രൂപ്പിന്റെ സഹകമ്പനിയായ റെനോ ഇന്ത്യ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പുതുതലമുറ റെനോ ഡസ്റ്റര്‍ പുറത്തിറക്കിയത്. ഡിസൈന്‍, പവര്‍ട്രെയിന്‍ ടെക്‌നോളജി, സുരക്ഷ, കംഫര്‍ട്ട്, കണക്ടിവിറ്റി തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമാണ് ഈ വാഹനം കൈവരിച്ചിരിക്കുന്നത്. കൂടാതെ റെനോയുടെ ഇന്റര്‍നാഷണല്‍ ഗെയിം പ്ലാന്‍ 2027 പ്രകാരം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനം കൂടിയാണിത്.

Advertisment

ടര്‍ബോ ടിസിഇ 160, ടര്‍ബോ ടിസി 100 എന്നീ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളും ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച സ്‌ട്രോങ് ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിനുമാണ് വിവിധ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത്. 6 സ്പീഡ് ഡിസിറ്റി വെറ്റ് ക്ലച്ച്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ലഭ്യമാണ്. 1.8 ലിറ്റര്‍ എന്‍ജിനും 1.4കെഡബ്ല്യൂഎച്ച് ബാറ്ററിയുമുള്ള ഹൈബ്രിഡ് ഇ ടെക് 160 എഞ്ചിന്‍ നഗര യാത്രകളില്‍ 80 ശതമാനം വരെ ഇവി മോഡില്‍ ഉപയോഗിക്കാന്‍ സാധിക്കും. റെനോ ഫോറെവര്‍ പ്രോഗ്രാമിന്റെ ഭാഗമായി പുതിയ ഡസ്റ്ററിന് ഏഴ് വര്‍ഷം അല്ലെങ്കില്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയും ലഭിക്കും.

കരുത്തും സ്റ്റൈലും ഒത്ത് ചേര്‍ന്ന് ആ പഴയ ഡിഎന്‍എയിലുള്ള ഡിസൈനിനൊപ്പം 212എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 26.9 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 34.7 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിവയോടെ ഏതു ഭൂപ്രദേശവും ആത്മവിശ്വാസത്തോടെ കീഴടക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഡസ്റ്ററിന്റെ രൂപകല്‍പ്പന. 4,346 മില്ലിമീറ്ററാണ് നീളം. 1,815 മില്ലിമീറ്റര്‍ വീതിയും 1,703 മില്ലിമീറ്റര്‍ ഉയരവും 2,657 മില്ലിമീറ്റര്‍ വീല്‍ ബേസുമാണ് വാഹനത്തിലുള്ളത്.

ഗൂഗിള്‍ സപ്പോര്‍ട്ടോടു കൂടിയ 10.1 ഇഞ്ചിന്റെ ഓപ്പണ്‍ ആര്‍ ലിങ്ക് മള്‍ട്ടിമീഡിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തില്‍ റിയല്‍ ടൈം ട്രാഫിക്, ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ അസിസ്റ്റന്റ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം 60-ലധികം കണക്ടഡ് ഫീച്ചറുകളും ലഭ്യമാണ്.

ഇത് കൂടാതെ 10.25 ഇഞ്ചിന്റെ ടിഎഫ്ടി ഡ്രൈവര്‍ ഡിസ്‌പ്ലേയും 17 അഡാസ് ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. എക്കോ, കംഫര്‍ട്ട് ഡ്രൈവ് മോഡുകളുമുണ്ട്. 21,000 രൂപ വിലയുള്ള ആര്‍ പാസ് വാങ്ങി പുതിയ ഡസ്റ്റര്‍ പ്രീ ബുക്ക് ചെയ്യാം. മാര്‍ച്ച് പകുതിയോടെ വില പ്രഖ്യാപിക്കും. ഏപ്രില്‍ മുതലാണ് വാഹനത്തിന്റെ ഡെലിവെറി. ദീപാവലി മുതലാണ് ഹൈബ്രിഡ് മോഡലിന്റെ ഡെലിവറി.

Advertisment