ഫ്രാൻസിന് പുറത്ത് ഏറ്റവും വലിയ ഡിസൈൻ സെന്റർ ഇന്ത്യയിൽ ആരംഭിച്ച് റെനോ ഇന്ത്യ

New Update
Renault India innaugrates Renault Design Centre Chennai

ചെന്നൈ: ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഗ്രൂപ്പിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ, തങ്ങളുടെ ഇന്ത്യാ കേന്ദ്രീകൃത ട്രാൻസ്‌ഫോർമേഷൻ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ച് പുതിയ ഡിസൈൻ സെന്റർ തുറന്നു. ഇന്ത്യയിൽ ഡിസൈൻ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസിന് പുറത്തുള്ള ഏറ്റവും വലിയ ഡിസൈൻ സെന്റർ ചെന്നൈയിൽ ആരംഭിച്ചിരിക്കുന്നത്.

Advertisment

പുതിയ റെനോ ഡിസൈൻ സെന്റർ, ഈ പരിവർത്തനം പ്രാപ്തമാക്കുന്നതിലും ശക്തമായ "മെയ്ക്ക് ഇൻ ഇന്ത്യ" അടിത്തറയെ പിന്തുടർന്ന് "ഇന്ത്യയിൽ ഡിസൈൻ" ചെയ്യാനുള്ള റെനോയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കും. 


1,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ചെന്നൈ ഡിസൈൻ സെന്ററിൽ അത്യാധുനിക സജ്ജീകരങ്ങളുമുണ്ടാകും. റെനോ നിസാൻ ടെക്നോളജി & ബിസിനസ് സെന്റർ ഇന്ത്യ(ആർ‌എൻ‌ടി‌ബി‌സി‌ഐ) യുമായുള്ള സാമീപ്യം കാരണം ഇത് മികവിൻ്റെ ഒരു കേന്ദ്രമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.