ഗുവാഹട്ടിയില്‍ അതിനൂതന രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി ആരംഭിച്ച് ടാറ്റ മോട്ടോഴ്സ്

New Update
MOTORS

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഗുവാഹട്ടിയില്‍ രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍വിഎസ്എഫ്) ആരംഭിച്ചു. റി വയര്‍ അഥവാ റീസൈക്കിള്‍ വിത്ത് റെസ്പെക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫെസിലിറ്റിയില്‍ സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായ രീതിയില്‍ പ്രതിവര്‍ഷം 15,000 വരെ എന്‍ഡ് ഓഫ് ലൈഫ് വാഹനങ്ങളെ സുരക്ഷിതമായി പൊളിച്ചുമാറ്റുവാനുള്ള സംവിധാനമുണ്ട്. 

Advertisment

ടാറ്റ മോട്ടോര്‍സിന്റെ പങ്കാളികളായ ആക്സം പ്ലാറ്റിനം സ്‌ക്രാപ്പേഴ്സിന്റെ നിയന്ത്രണത്തിലാണ് ഈ ആര്‍വിഎസ്എഫ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ബ്രാന്‍ഡുകളുടേയും പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ സ്‌ക്രാപ് ചെയ്യുവാന്‍ ഇവിടെ സാധിക്കും. ജയ്പൂര്‍, ഭുവനേശ്വര്‍, സൂറത്ത്, ചണ്ഡിഗഢ്, ഡല്‍ഹി എന്‍സിആര്‍, പൂനൈ എന്നിവിടങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ ഏഴാമത്തെ ഫെസിലിറ്റിയാണ് ഗുവഹട്ടിയില്‍ ആരംഭിച്ചിരിക്കുന്നത്.


ആസ്സാം ഗതാഗത മന്ത്രി ജോഗന്‍ മോഹന്‍, ആരോഗ്യ മന്ത്രി ആശോക ശിങ്കാല്‍, ടാറ്റ മോട്ടോര്‍സ് എക്സിക്യൂട്ടീവ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ്, ആക്സം ഓട്ടോമൊബൈല്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് നരൈന്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ ഉദ്ഘാടനച്ചടങ്ങളില്‍ പങ്കെടുത്തു.