വേനലില്‍ വണ്ടിക്കു ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ വണ്ടി 'കത്തുമോ'? ഫുള്‍ ടാങ്ക് അടിച്ചാല്‍ കത്തുമെന്നും കത്തില്ലെന്നും രണ്ട് അഭിപ്രയം, കത്തില്ലെന്നു കമ്പനികളും, പക്ഷേ, വണ്ടി ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

New Update
24-10-25_1g9hchcz_car

കോട്ടയം: വേനല്‍ക്കാലത്ത് വാഹനത്തില്‍ ഫുള്‍ ടാങ്ക് അടിക്കരുതെന്നു പറയുന്നതില്‍ വാസ്തവമുണ്ടോ?. വേനല്‍ക്കാലത്ത് വാഹന യാത്രികര്‍ പേടിക്കുന്ന ഒന്നാണു വാഹനങ്ങള്‍ക്കു തീപിടിക്കുന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീ പിടിച്ചു മരണം വരെ സംഭവിക്കം.

Advertisment

car fire1

ദിവസങ്ങള്‍ക്കു മുന്‍പു മുന്‍പ് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു ഹൈദ്രബാദില്‍ വെച്ചു രണ്ടുപേര്‍ വെന്തു മരിച്ചിരുന്നു. കേരളത്തിലും ഇതിനോടകം നിരവധി തീ പിടുത്തങ്ങളാണ് ഉണ്ടായത്. ഭാഗ്യംകൊണ്ടു മാത്രമാണു യാത്രക്കാര്‍ രക്ഷപെട്ടത്.


ഇതോടെ വേനല്‍ക്കാലമാണു വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധം നിറച്ചാല്‍ തീ പിടുത്തം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു പറയുന്നവര്‍ ഏറെയാണ്.


 ബൈക്കുളില്‍ ഒന്നര ലിറ്റര്‍ പെട്രോളില്‍ കൂടുതല്‍ അടിക്കരുതെന്നു പറയുന്നവരും ഉണ്ട്. ഇത്തരത്തില്‍ പല അഭിപ്രായങ്ങളാണ് ഓരോ ദിവസവും പുറത്തേക്കു വരുന്നത്. എന്നാല്‍, ഇതില്‍ ചിലതൊക്കെ വാസ്തവവും മറ്റു ചിലതു വസ്തുതാ വിരുദ്ധവുമാണ്.

car fire news 456

കാലങ്ങളായി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കു പോലും വാഹനങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. യഥാര്‍ഥത്തില്‍ വേനല്‍ക്കാലത്ത് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നതാണു വാഹന കമ്പനികള്‍ നല്‍കുന്ന വിശദീകരണം.


രാജ്യത്തെ പ്രമുഖ ഇന്ധന വിതരണ ഗ്രൂപ്പായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതേ അഭിപ്രായം മുമ്പു വ്യക്തമാക്കിയിരുന്നു. ഒരു വാഹനം പുറത്തിറക്കുമ്പോള്‍ ആ മോഡലിന്റെ എല്ലാ വശങ്ങളും കമ്പനികള്‍ പരിശോധിക്കാറുണ്ട്.


കമ്പനി നിര്‍ദേശിച്ചിരിക്കുന്ന പരമാവധി അളവില്‍ ഇന്ധനം നിറയ്ക്കുന്നതു കൊണ്ടു യാതൊരു കുഴപ്പവുമില്ല എന്ന് മാത്രമല്ല ഇതു പൂര്‍ണമായും സുരക്ഷിതവുമാണ്.

ഇന്ധനം നിറയ്ക്കുന്നതിനു ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ലെന്നാണു പറയപ്പെടുന്നത്. പക്ഷേ, ഇന്ധന ടാങ്കില്‍ ലീക്കിങ്ങോ, അല്ലെങ്കില്‍ എന്‍ജിന്‍ ഓയില്‍ ലീക്കിങ്ങോ ഉണ്ടായാല്‍ തീ പിടിക്കാന്‍ വേനല്‍ സാധ്യത കൂടുതലാണ്.

honda cars

വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചതിനു ശേഷം അതിനു സമീപത്തു തീ പടരാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ അപകട സാധ്യത കൂടുതലാണ്.


അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് ചെയ്യുക. വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സ്ഥലത്തെ തറയില്‍ ഓയില്‍, ഇന്ധനം ലീക്ക് ചെയ്തിട്ടുണ്ടെന്നു പരിശോധിക്കുക. ദിവസേന ഒരുതവണയെങ്കിലും ബോണറ്റ് തുറന്നു പരിശോധിക്കുന്നതും ഉത്തമമാണ്.


 വാഹനത്തിന്റെ പുറംപോലെ തന്നെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയായി വയ്ക്കുന്നത് ലീക്കേജുകള്‍ കണ്ടെത്തുന്നതിനും ഇതുവഴി അഗ്‌നിബാധ ഉണ്ടാകുന്നതു തടയാന്‍ സാധിച്ചേക്കും.

വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിമയവിധേയമായതുമായി പാര്‍ട്‌സുകള്‍ ഉപയോഗിക്കുകയും അനാവശ്യ മോടിപിടിപ്പിക്കല്‍ ഒഴിവാക്കുകയും ചെയ്യുക. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കുക

. പാനല്‍ ബോര്‍ഡ് വാണിങ്ങ് ലാമ്പുകളും, മീറ്ററുകളും ശ്രദ്ധിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എന്‍ജിന്‍ ഓയിലും മാറ്റുകയും ചെയ്യണം.