/sathyam/media/media_files/LJdXfoAktiYymuBrOJLs.jpg)
2008-ൽ സ്കൂട്ടി ടീൻസ് ഇവി വിപണിയയിലെത്തിച്ചാണ് ടിവിഎസ് ഇലക്ട്രിക്ക് വാഹന വില്പന ആരംഭിച്ചത്. ലെഡ് ആസിഡ് ബാറ്റെറിയും, 40 കിലോമീറ്റർ റേഞ്ചും, 40 കിലോമീറ്റർ പരമാവധി വേഗതയുമായി എത്തിയ സ്കൂട്ടി ടീൻസ് ഇവിയ്ക്ക് പക്ഷെ വേണ്ട വിധം ശ്രദ്ധ പിടിച്ചുപറ്റാൻ സാധിച്ചിച്ചില്ല. തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ വിപണിയോട് വിട പറഞ്ഞ ടിവിഎസ്സിന്റെ 12 വർഷത്തിന് ശേഷമുള്ള രണ്ടാം വരവാണ് ഐക്യൂബ് ഇലക്ട്രിക്.
ചില കടുത്ത ടിവിഎസ് ആരാധകർക്ക് ഐക്യൂബ് എന്നത് ഒരു പുത്തൻ പേരല്ല. 2012-ൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടിവിഎസ് മോട്ടോർ കമ്പനി അവതരിപ്പിച്ച ആധുനികമായ സ്കൂട്ടർ കോൺസെപ്റ്റ് ആയിരുന്നു ഐക്യൂബ്. മേളയ്ക്ക് ശേഷം പക്ഷെ കോൺസെപ്റ്റിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണത്തെപറ്റി വാർത്തകൾ ഒന്നും പുറത്തുവന്നില്ല. വർഷങ്ങൾക്ക് ശേഷം പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടർ ആയാണ് ഐക്യൂബിൻ്റെ രണ്ടാം വരവ്.
മൂർച്ചയേറിയ ക്രീസ് ലൈനുകൾ തീരെയില്ലാത്ത ക്ലീൻ ആയ ബോഡി പാനലുകളാണ് ഐക്യൂബിന്. ഹെഡ്‍ലാംപ്, ടെയിൽ ലാംപ്, ഇൻഡിക്കേറ്ററുകൾ എന്നിങ്ങനെ ഐക്യൂബിലെ എല്ലാ ലൈറ്റുകളും എൽഇഡി ആണ്. ജൂപിറ്ററിൽ നിന്ന് കടമെടുത്ത ഫ്രന്റ് അലോയ് വീലുകൾ ഭംഗിയേറിയതാണ്. വെള്ള നിറത്തിൽ മാത്രമാണ് ഐക്യൂബ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.
ഏകദേശം 6 ബിഎച്ച്പി പവറും 140 എൻഎം ടോർക്കുമാണ് ഈ പവർ ട്രെയിന്റെ ഔട്പുട്ട്. സീറ്റിന് താഴെയും ഫ്ലോർ ബോർഡിന് അടിയിലുമായാണ് ബാറ്ററി ക്രമീകരിച്ചിരിക്കുന്നത്. ഫുൾ ചാർജിൽ 75 കിലോമീറ്റർ ആണ് ഐക്യൂബ് ഇലക്ട്രിക്കിന് ടിവിഎസ് അവകാശപ്പെടുന്ന റേഞ്ച്. വാഹനത്തോടൊപ്പം ടിവിഎസ് നൽകുന്ന സ്മാർട്ട് ഹോം ചാർജിംഗ് യൂണിറ്റ് അല്ലെങ്കിൽ തിരഞ്ഞെടുത്ത ടിവിഎസ് ഡീലർഷിപ്പുകളിൽ തയ്യാറാക്കിയിരിക്കുന്ന ചാർജിംഗ് പോയിന്റുകളിൽ നിന്ന് ഐക്യൂബിനെ ചാർജ് ചെയ്യാം.