ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി

New Update
New Jupiter 125

കൊച്ചി: ലോകത്തിലെ മുന്‍നിര ഇരുചക്രമുച്ചക്ര  വാഹന നിര്‍മ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി. ഓരോ 125 സിസി സ്കൂട്ടറിനേക്കാളും കൂടുതല്‍ സ്റ്റൈല്‍ഫീച്ചറുകള്‍മൂല്യം എന്നിവ നല്‍കുന്ന ഈ പുതിയ സ്കൂട്ടര്‍ 'ഹര്‍ 125 സിസി സ്കൂട്ടര്‍ സെ സ്യാദാچ എന്ന ബ്രാന്‍ഡിന്‍റെ വാഗ്ദാനത്തിന് അനുസൃതമായാണിത്.

Advertisment

 

ഡ്യുവല്‍ടോണ്‍ ബോഡി പാനലുകള്‍പില്യണ്‍ ബാക്ക്റെസ്റ്റോടു കൂടി പുതുതായി രൂപകല്‍പന ചെയ്ത നീളമേറിയ സീറ്റ്സിഗ്നേച്ചര്‍ എല്‍ഇഡി ഹെഡ്ലാമ്പ്ഡയമണ്ട്കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ വേരിയന്‍റിന് പുത്തന്‍ രൂപഭംഗി നല്‍കുന്നു. കൂടുതല്‍ ഈടും റൈഡര്‍മാര്‍ക്ക് പരമാവധി സുരക്ഷയും നല്‍കാന്‍ മെറ്റല്‍ മാക്സ് ബോഡിയിലാണ് നിര്‍മാണം.

കൂടുതല്‍ പിക്കപ്പിനും മൈലേജിനുമായി 124.8 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയോടുകൂടെ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച 4,500 ആര്‍പിഎമ്മില്‍ 11.1 എന്‍എം ടോര്‍ക്ക് ഇത് നല്‍കും. ഈ വിഭാഗത്തിലെ ഏറ്റവും വലിയ അണ്ടര്‍ സീറ്റ് സ്റ്റോറേജായ 33 ലിറ്ററാണിതിനുള്ളത്. ഇവിടെ രണ്ട് ഹെല്‍മെറ്റുകള്‍ വയ്ക്കാം.

എളുപ്പത്തില്‍ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രണ്ട് ഫ്യുവല്‍ഫില്‍ ഫീച്ചറുംമുന്‍ഭാഗത്ത് സ്റ്റോറേജിനായി ഉപയോഗിക്കാന്‍ രണ്ട് ലിറ്റര്‍ ഫ്രണ്ട് ഓപ്പണ്‍ ഗ്ലൗ ബോക്സുമുണ്ട്. മുന്നിലും പിന്നിലും വലിയ ടയറുകള്‍മുഴുവന്‍ ഡിജിറ്റല്‍ റിവേഴ്സ് എല്‍സിഡി ക്ലസ്റ്റര്‍ ഡിസ്പ്ലേ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. കോള്‍എസ്എംഎസ് അലേര്‍ട്ടുകള്‍റിയല്‍-ടൈംആവറേജ്  മൈലേജ് ഇന്‍ഡിക്കേറ്റേഴ്സ്ലോ ഫ്യുവല്‍ അലര്‍ട്ട്ട്രിപ്പ് മീറ്റര്‍ എന്നിവയും ഇതിലുണ്ട്.

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക്  സ്കൂട്ടര്‍ വാങ്ങുക എന്നത് തങ്ങളുടെ പുരോഗമനപരമായ കാഴ്ചപ്പാടിന്‍റെ പ്രതിഫലനം കൂടിയാണ്. ടിവിഎസ് ജൂപ്പിറ്റര്‍ 110ന്‍റെ വിജയകരമായ അവതരണത്തിനുശേഷം ടിവിഎസ് ജൂപ്പിറ്റര്‍ 125-ന്  ടി.വി.എസ് ജൂപ്പിറ്റര്‍ 125-ന് ഒരു പുതിയ അപ്ഡേറ്റ് നല്‍കുന്നത് തികച്ചും പ്രസക്തമായ നീക്കമായിരുന്നു.  ഈ മാറ്റത്തെ കാണിക്കുന്നതാണ് ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് മികച്ച പ്രകടനംആധുനിക കണക്ടിവിറ്റിസൗകര്യം എന്നിവയുടെ മികച്ചൊരു സംയോജനമാണ് നല്‍കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്‍റുംകമ്മ്യൂട്ടര്‍ ആന്‍ഡ് ഇവി ബിസിനസ്-കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് മീഡിയ ഹെഡുമായ അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.

ഐവറി ബ്രൗണ്‍ഐവറി ഗ്രേ എന്നീ രണ്ട് ഡ്യുവല്‍ടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് എത്തുന്നത്. 88942 രൂപയാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ടിന്‍റെ ഡല്‍ഹി എക്സ്ഷോറൂം വില. എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ പുതിയ മോഡല്‍ ലഭ്യമാണ്.