പുതിയ വില കുറഞ്ഞ എസ്‌യുവി അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

New Update
suv scoda

ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗം ഇതിനോടകം തന്നെ നിരവധി മോഡലുകളാൽ നിറഞ്ഞിരിക്കുകയാണ്. ഈ വിഭാഗം ഇപ്പോൾ കൂടുതൽ ശക്തമായ മത്സരത്തിനാണ് സാക്ഷിയാകുന്നത്. വിവിധ വാഹന നിർമ്മാതാക്കളായ റെനോ, ഫോക്സ്‍വാഗൺ, ഹോണ്ട, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്നതാണ് റിപ്പോർട്ടുകൾ.

Advertisment

ഇന്ത്യയിൽ സ്‍കോഡ ഓട്ടോ ഫോക്സ്‍വാഗൺ ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ ഫോക്സ്‍വാഗൺ ഉടൻ തന്നെ ഒരു പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്‍കോഡ ഓട്ടോ ബ്രാൻഡിലൂടെ വിൽപ്പന നടത്തുന്ന സ്‍കോഡ കൈലാക്ക് മോഡലിന്റെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും പുതിയ വാഹനത്തിന്റെ വികസനം. റിപ്പോർട്ടുകൾ പ്രകാരം ഈ പുതിയ വോൾക്സ്വാഗൺ എസ്‌യുവി 2027 മധ്യത്തോടെ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

ഡിസൈൻ കാര്യത്തിൽ ഇത് സ്‍കോഡ കൈലാക്കിനൊപ്പം നിരവധി സാങ്കേതിക ഘടകങ്ങൾ പങ്കിടുന്നുവെങ്കിലും രൂപകൽപ്പനയിൽ വ്യത്യസ്തത ഉണ്ടാകും. ഫോക്സ്വാഗൺ ടൈഗണിനെയും സ്‍കോഡ കുഷാഖിനെയും പോലെ തന്നെ, രണ്ട് ബ്രാൻഡുകളും ഒരേ പ്ലാറ്റ്ഫോം ഉപയോഗിച്ചാലും വ്യത്യസ്‍ത ഡിസൈൻ ഭാഷ പിന്തുടരുന്ന രീതിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. പുതിയ ഗ്രിൽ, പുതുക്കിയ മുൻ-പിന്നിലെ ബമ്പറുകൾ, പുതിയ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, അല്പം പുതുക്കിയ റിയർ ഡിസൈനും ഈ മോഡലിൽ ഉണ്ടാകും എന്നാണ് സൂചന.

Advertisment