ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും വണ്ടി ഓടിക്കാം, അറിഞ്ഞിരിക്കാം

New Update
low peed scootar

ഡൽഹി : അറിയുമോ  ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസ് ആവശ്യമില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ (CMVR) പ്രകാരം, 250 വാട്ടിൽ താഴെ മോട്ടോർ പവർ ഉള്ളതും പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്റർ കൂടാത്തതുമായ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ “നോൺ-ട്രാൻസ്‌പോർട്ട്” വിഭാഗത്തിൽ ആണ് ഉൾപ്പെടുന്നത്.

Advertisment

ഈ വാഹനങ്ങൾ  ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമല്ല. അതുപോലെ തന്നെ ഈ വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ആർ.ടി.ഒ രജിസ്ട്രേഷനും നമ്പർ പ്ലേറ്റും പല സംസ്ഥാനങ്ങളിലും ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്.

Okinawa Lite, ഹീറോ Electric Flash, Hero Electric Atria LX, Lohia Oma Star തുടങ്ങിയവ ആണ് ഇന്ത്യയിൽ ലൈസൻസ് ഇല്ലാതെ ഓടിക്കാവുന്ന പ്രശസ്ത ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടറുകൾ. പെട്രോൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ ലൈസൻസ് ഒഴിവാക്കൽ നിലവിൽ ഇന്ത്യയിൽ ഇല്ല. 50cc ആയാലും 100cc ആയാലും പെട്രോൾ സ്കൂട്ടർ അല്ലെങ്കിൽ ബൈക്ക് ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.

Advertisment