Advertisment

ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തില്‍

New Update

ദോഹ: ഖത്തറിലുള്ള പ്രവാസികളുടെ വിദേശയാത്രാ നടപടികള്‍ ലളിതമാക്കിയുള്ള ഓട്ടമാറ്റിക് എക്‌സെപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായി. പെര്‍മിറ്റ് കാലാവധി ഏഴു മാസം വരെ.

Advertisment

publive-image

നവംബര്‍ 29 മുതലാണ് രാജ്യത്തുള്ള പ്രവാസികള്‍ക്കായി ഓട്ടമാറ്റിക് എന്‍ട്രി പെര്‍മിറ്റ് സംവിധാനം പ്രാബല്യത്തിലായത്. പ്രവാസി താമസക്കാരന്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ തന്നെ തിരികെ ദോഹയിലേക്ക് മടങ്ങിയെത്താനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ട്രി പെര്‍മിറ്റാണ് അപേക്ഷ നല്‍കാതെ തന്നെ ഓട്ടമാറ്റിക്കായി ലഭിക്കുന്നത്.

ഹമദ് വിമാനത്താവളത്തിലെ ഇമിഗ്രേഷനില്‍ എക്‌സിറ്റ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിച്ചതായി കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് പോയ പ്രവാസി താമസക്കാരില്‍ ചിലര്‍ വ്യക്തമാക്കി.

2021 ജൂണ്‍ വരെയാണ് മിക്കവര്‍ക്കും ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി. ഇന്ത്യയിലേക്ക് പോയ പ്രവാസികളുടെ പെര്‍മിറ്റില്‍ തിരികെ ദോഹയിലെത്തുമ്പോള്‍ 7 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ എന്നതും വ്യക്തമാക്കിയിട്ടുണ്ട്.

qatar news
Advertisment