New Update
തൃശൂർ: അവിണിശ്ശേരിയിൽ മഴു ഉപയോഗിച്ച് മകൻ്റെ അടിയേറ്റ അച്ഛന് പിന്നാലെ അമ്മയും മരിച്ചു. ഇന്നലെ രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. തലക്ക് അടിയേറ്റ അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണൻ ഇന്നലെ രാത്രിയും ഭാര്യ തങ്കമണി ഇന്ന് പുലർച്ചെയുമാണ് മരിച്ചത്. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisment
മഴു ഉപയോഗിച്ച് ഇരുവരുടെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു.