New Update
ബല്ലിയ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ആയിരം രൂപ സംഭാവന നല്കാന് വിസമ്മതിച്ച അധ്യാപകനെ ആര്‍എസ്എസ് നടത്തുന്ന സ്കൂളില്‍ നിന്ന് പുറത്താക്കിയതായി ആരോപണം.
Advertisment
ജഗദീഷ്പുര്‍ പ്രദേശത്തെ സരസ്വതി ശിശു മന്ദിറിലെ അധ്യാപകനായ യശ്വന്ത് പ്രതാപ് സിംഗിനെതിരേയാണ് നടപടിയുണ്ടായത്. തന്റെ എട്ടുമാസത്തെ ശമ്പളം തിരിച്ചു പിടിച്ചതായും അധ്യാപകന് ആരോപിച്ചു.
ആര്‍എസ്എസ് ജില്ലാ പ്രചാരക് സ്കൂളിലെത്തിയപ്പോഴാണ് നിര്‍ബന്ധപൂര്‍വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അധ്യാപകന് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.