Advertisment

രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യി സം​ഭാ​വ​ന ന​ല്‍കിയില്ല ;സ്കൂള്‍ അധികൃതര്‍ അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി

New Update

ബ​ല്ലി​യ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നാ​യി ആ​യി​രം രൂ​പ സം​ഭാ​വ​ന ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച അ​ധ്യാ​പ​ക​നെ ആ​ര്‍​എ​സ്‌എ​സ് ന​ട​ത്തു​ന്ന സ്കൂ​ളി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ആ​രോ​പ​ണം.

Advertisment

publive-image

ജ​ഗ​ദീ​ഷ്പു​ര്‍ പ്ര​ദേ​ശ​ത്തെ സ​ര​സ്വ​തി ശി​ശു മ​ന്ദി​റി​ലെ അ​ധ്യാ​പ​ക​നാ​യ യ​ശ്വ​ന്ത് പ്ര​താ​പ് സിം​ഗി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ത​ന്‍റെ എ​ട്ടു​മാ​സ​ത്തെ ശമ്പ​ളം തി​രി​ച്ചു പി​ടി​ച്ച​താ​യും അ​ധ്യാ​പ​ക​ന്‍ ആ​രോ​പി​ച്ചു.

ആ​ര്‍​എ​സ്‌എ​സ് ജി​ല്ലാ പ്ര​ചാ​ര​ക് സ്‌​കൂ​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നി​ര്‍​ബ​ന്ധ​പൂ​ര്‍​വം തു​ക പി​രി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും അ​ധ്യാ​പ​ക​ന്‍ പ​റ​ഞ്ഞു. എന്നാല്‍ ഇക്കാര്യം സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.

ayodhya temple donation issue5
Advertisment