Advertisment

എന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാർ’; വാണി വിശ്വനാഥിനൊപ്പമുള്ള ചിത്രവുമായി ബാബുരാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തൊണ്ണൂറുകളിലെ തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ പെൺകഥാപാത്രങ്ങളുടെ പ്രതിരൂപമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

നടൻ ബാബുരാജുമായുള്ള വിവാഹ ശേഷമാണ് താരം സിനിമ വിട്ടത്. ബാബുരാജ്  പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ബാബുരാജ് ഇപ്പോഴിതാ, വാണി വിശ്വനാഥിനൊപ്പമുള്ള വർക്ക്ഔട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ എക്കാലത്തെയും സൂപ്പർ സ്റ്റാർ’ എന്നാണ് ചിത്രത്തിനൊപ്പം ബാബുരാജ് വാണി വിശ്വനാഥിനെ വിശേഷിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ചിത്രം. മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് ലഭിച്ചതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ ആയിരുന്നു.

ആക്ഷൻ രംഗങ്ങളിൽ ഇത്രയും മികവ് പുലർത്തിയിട്ടുള്ള മറ്റൊരു നായിക പിന്നീട് വന്നിട്ടില്ല. മുൻനിര നായികയായി നിൽക്കുന്ന സമയത്താണ് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബുരാജിനെ താരം വിവാഹം കഴിക്കുന്നത്. മലയാളത്തിൽ ചിന്താമണി കൊലക്കേസിൽ വാണി വിശ്വനാഥ്‌ വേഷമിട്ടിരുന്നു. 2009ൽ ബാബുരാജ് സംവിധാനം ചെയ്ത ഡാലിയ എന്ന ചിത്രത്തിലൂടെയും വാണി വിശ്വനാഥ് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.

cinema
Advertisment