Advertisment

സഹകരണ വകുപ്പ് ധവളപത്രമിറക്കണം - ബദറുദ്ദീൻ ഗുരുവായൂർ

author-image
admin
New Update

publive-image

Advertisment

സാധാരണക്കാരൻ്റെ അത്താണിയായി മാറേണ്ട സഹകരണ ബാങ്കുകൾ, പാവപ്പെട്ടവന്

ആറടി മണ്ണു പോലും നഷ്ടപ്പെടുത്തുന്നത് പേടിപ്പെടുത്തുന്നതാണെന്ന് പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ബദറുദ്ദീൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു.

കെപിസിസി ഗാന്ധി ദർശൻ സമിതി തൃശൂർ ജില്ലാ നിർവ്വാഹക സമിതി യോഗം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണയപ്പെടുത്തിയ ആധാരങ്ങൾ സുരക്ഷിതമാണെന്നത് സംബസിച്ച് ധവളപത്രമിറക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ്പയെടുത്തയാൾക്ക് ജപ്തി നോട്ടീസ് നൽകിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് റെജിസ്റ്റർ ചെയ്യണമെന്നും സഹകരണ വകുപ്പിൽ ഇൻസ്പെക്ഷൻ വിഭാഗത്തിൻ്റെ പിടിപ്പുകേടാണിത് തെളിയിക്കുന്നതെന്നും ബദറുദ്ദീൻ ഗുരുവായൂർ പറഞ്ഞു.

സഹകരണ പ്രസ്ഥാനത്തെ ബന്ദിയാക്കിയ ഭരണനേതൃത്വത്തെ ഒഴിവാക്കിക്കൊണ്ട്, ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ആരെയും അനുവദിക്കരുതെന്നും കേരളം കണ്ട ഏറ്റവും വലിയ സഹകരണ അഴിമതിയിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണമാവശ്യമാണെന്നും അല്ലാത്തപക്ഷം സ്വർണ്ണക്കടത്തിൻ്റേയും കൊടകരകുഴൽപ്പണമടക്കമുള്ള കേസുകളുടെ ഗതിയാവുമിതി നെന്നും ബദറുദ്ദീൻ തുടർന്നു.

അത്യാവശ്യ ഘട്ടങ്ങളിൽ, നിസ്സാര തുകയ്ക്കു പോലും പണയപ്പെടുത്തുന്ന സാധാരണക്കാരൻ്റെ കിടപ്പാടം മാഫിയകൾ അപഹരിക്കുന്നത് അചിന്തനീയമാണെന്നും അന്വേഷണം കരുവന്നൂർ മാത്രമായി പരിമിതപ്പെടുത്തരുതെന്നും ബദറുദ്ദീൻ ഗുരുവായൂർ ആവശ്യപ്പെട്ടു.

thrissur news
Advertisment