Advertisment

ആയിരക്കണക്കായ ധീര ദേശാഭിമാനികളുടെ ജീവത്യാഗം വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് അടിയറ വയ്ക്കരുത് : ബദറുദ്ദീൻ ഗുരുവായൂർ.

New Update

തൃശ്ശൂര്‍:  ആയിരക്കണക്കായ ധീര ദേശാഭിമാനികളുടെ ജീവത്യാഗത്താൽ നേടിയെടുത്ത സ്വാതന്ത്ര്യം വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് അടിയറ വയ്ക്കരുതെന്നും സ്വാതന്ത്ര്യം നിലനിറുത്താൻ ത്യാഗസന്നദ്ധ രാവണമെന്നും മഹാത്മാഗാന്ധിയുടെ സരണിയാണ് അതിനേറ്റവും അഭികാമ്യ മെന്നും എച്ച് ആര്‍ എഫ് സംസ്ഥാന അഡ്വൈസറി ബോർഡംഗം ബദറുദ്ദീൻ ഗുരുവായൂർ ഉദ്ബോധിപ്പിച്ചു.

Advertisment

publive-image

ഹ്യൂമൺ റൈറ്റ്സ് ഫോറം കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റി കാളമുറി ഓഫീസിൽ സംഘടിപ്പിച്ച 75ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരി കൾ കേവല രാഷ്ട്രീയക്കാരാകാതെ ഭരണതന്ത്രജ്ഞരാവാനാണ് ശ്രമിക്കേണ്ടതെന്നു വിഭജന ഭീതി ദിനമാച രിക്കാനുള്ള ആഹ്വാനത്തെ സൂചിപ്പിച്ച് അദ്ദഹം പറഞ്ഞു.

publive-image

സാബർ മതി ആശ്രമത്തെ വാണിജ്യവത്ക്ക രിക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്ര ഗവണ്മൻ്റ് പിന്തിരി യണമെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.താലൂക്ക് പ്രസിഡണ്ട് മുഹമ്മദ് ചൂലൂക്കാരൻ അദ്ധ്യക്ഷത വ ഹിച്ചു. തൃശൂർജില്ലാ കോ ഓർഡിനേറ്റർ ജിനചന്ദ്രൻ കയ്പമംഗലം പതാക വന്ദനത്തിന് നേതൃത്വം നൽ കി. എം.ബി.കെ.മുഹമ്മദ്,സത്യൻ കുറൂട്ടിപ്പറമ്പിൽ, രാധാകൃഷ്ണൻ തറയിൽ, ബാപ്പു മഠത്തിൽ, ഉസ്മാൻ കാളമുറി, റഷീദ് കടമ്പോട്ട്, ശംസുദ്ദീൻ, കൊച്ചുമുഹമ്മദ് താനത്തുപറമ്പിൽ, സന്തോഷ് കുമാർ പാണ പ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ സമ്പാദ്യക്കടുക്കയിലെ കാശ്, സഹപാഠിയ്ക്ക് പഠനോപകരണം വാങ്ങാൻ നൽകി നാടിൻ്റെ അഭിമാനമായിമാറിയ നാലാം ക്ലാസ് വിദ്യാർത്ഥിനി സജാ മെഹ്റീനിനെ യും ഉയർന്ന മാർക്കോടെ +2 പരീക്ഷ ജയിച്ച  എച്ച് ആര്‍ എഫ്  കുടുംബാംഗം അത്വീഖ് ശംസുദ്ദീ നെയും ചടങ്ങിൽ ആദരിച്ചു.

Advertisment